മുല്ലപ്പള്ളി എന്തിന് വികാരം കൊള്ളണം?; കെ.സുധാകരന്‍ ചോദിക്കുന്നു

nc
SHARE

കെ.എം.മാണിയുടെ പാര്‍ട്ടിയെ എന്തുവിലകൊടുത്തും യുഡിഎഫില്‍ നിലനിര്‍ത്തണമായിരുന്നുവെന്ന് കെ. സുധാകരന്‍. വോട്ടെത്ര എന്നതിനപ്പുറം സാമൂഹികപ്രതികരണം അതുണ്ടാക്കുമെന്ന് തിരിച്ചറിയണമായിരുന്നവെന്നും അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഇനിയും ഏകോപനമില്ലാതെ മുന്നോട്ടുപോകുന്ന സാഹചര്യമെങ്കില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും കെ. സുധാകരന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട കെപിസിസി പ്രസിഡന്റല്ല മുല്ലപ്പള്ളിയെന്നും അദ്ദേഹം പറഞ്ഞു. 

തന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സുകള്‍ പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്ന് കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്ത പാര്‍ട്ടിയില്‍ അവരുടെ വികാരം രേഖപ്പെടുത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം നേരേ ചൊവ്വേയില്‍ പറഞ്ഞു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...