എന്നിട്ടും ശൈലജ ടീച്ചര്‍ എന്നെയൊന്നും പറഞ്ഞില്ല: മുല്ലപ്പള്ളി പറയുന്നു

സിപിഎമ്മുമായി ധാരണയുണ്ടാക്കി കേരളത്തില്‍ തിരഞ്ഞെടുപ്പുനേട്ടത്തിന് ബിജെപി ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അമിത് ഷായുടെ നേതൃത്വത്തിലുള്ള ഓപ്പറേഷനില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കാളിയാണ്. ലാവ്്ലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് ഈ ധാരണയുടെ ഭാഗമായിട്ടെന്നും കെപിസിസി പ്രസിഡന്റ് 'നേരേ ചൊവ്വേ'യില്‍ തുറന്നടിച്ചു. തന്റെ പരാമര്‍ശങ്ങള്‍ മന്ത്രി കെ.കെ.ശൈലജ നല്ല സ്പിരിറ്റിലാണ് എടുത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയോട് ബഹുമാനമുണ്ട്. ഇതില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ല.  പരാമര്‍ശം സ്ത്രീവിരുദ്ധമായിരുന്നില്ലെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. ഇത്രയൊക്കെ വിവാദങ്ങള്‍ ഉണ്ടായിട്ടും ടീച്ചര്‍ തന്നെപ്പറ്റി മോശമായൊരു വാക്ക് പറഞ്ഞില്ലെന്നും മുല്ലപ്പള്ളി പറയുന്നു. വിഡിയോ കാണാം. 

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.  ആര്‍എസ്എസ് ശാഖയില്‍ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയനായ എസ്.രാമചന്ദ്രന്‍പിള്ള പൂര്‍ണമായും അതില്‍നിന്ന് മോചിതനായെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.