പാട്ടില്‍ അലിയില്ല മക്കളുടെ ദുഖം; എന്‍റെയും: ബിജു നാരായണന്‍

സംഗീതം കൊണ്ട് മക്കളുടെയും തന്റെയും ദുഖം മാറില്ലെന്ന് ബിജുനാരായണൻ. സാധാരണ ഒരു ബന്ധമായിരുന്നില്ല ശ്രീലതയുമായുണ്ടായിരുന്നത്. 31 വർഷം നീണ്ട ബന്ധമായിരുന്നു അത്.  പെട്ടെന്നൊരു സുപ്രഭാതത്തിൽ അത് നഷ്ടപ്പെടുകയെന്ന് പറയുന്നത് താങ്ങാൻ കഴിയുന്നതല്ല. എല്ലാ ഘട്ടത്തിലും ഒപ്പം നിന്ന സുഹൃത്തുക്കളുടെ സ്നേഹം ഇപ്പോഴും കൂടെയുണ്ട്. കൂടുതൽ സമയം സംഗീതത്തിൽ എൻഗേജ്ഡ് ആവുന്നത് വഴി ദു:ഖം മറക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം നേരേ ചൊവ്വെയിൽ പറഞ്ഞു. വിഡിയോ കാണാം.