ആഗ്രഹിച്ചപ്പോൾ കിട്ടാത്തത് ആലത്തൂരിൽ കൈ നിറയെ

 ''പ്രചാരണത്തിനിടെ കിട്ടിയ വസ്ത്രങ്ങളെണ്ണുമ്പോൾ ഞാൻ ഒാർത്തുപോയിട്ടുണ്ട്. ഒരു ഒാണക്കോടി പോലും കിട്ടാത്ത അവസരങ്ങളെ കുറിച്ച്. പഴയ വസ്ത്രങ്ങൾ ധരിച്ച് പുതിയത് വാങ്ങാൻ നിവൃത്തിയില്ലാതെ കടന്നുപോയ നിമിഷങ്ങളും ജീവിതത്തിലുണ്ട്. ചിലപ്പോൾ പുതിയ ബുക്ക് വാങ്ങാൻ പണമുണ്ടാകില്ല. അപ്പോൾ അമ്മ പറയും. ബുക്കിന്റെ ഒരു വശത്ത് നിന്ന് ഒരു വിഷയം എഴുതി തുടങ്ങണം. അടുത്ത വിഷയം അതേ ബുക്കിന്റെ മറു വശത്തും നിന്നും എഴുതി തുടങ്ങാൻ. അങ്ങനെ കടന്നുവന്നതാ ഞാൻ. ഒരു ഇത്തിരി നുറുങ്ങ് വെട്ടവുമായിട്ടാണ് ഇരുട്ടിനെ ഭേദിച്ച് മിന്നാമിനുങ്ങ് കടന്നുപോകുന്നത്..'' വാക്കുകളിൽ ജീവിതം നിറച്ച് രമ്യ മനസ് തുറക്കുന്ന ആദ്യ അഭിമുഖം പൂർണരൂപം....