സമ്മർദത്തിൽ മുൻപ് തിരിച്ചടിച്ചു; ഇനി ആക്രമണം വേണ്ട: എം.എ.ബേബി

ma-baby-2
SHARE

അക്രമരാഷ്ട്രീയത്തിന് തീര്‍ത്തും അറുതിവരുത്തണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. ഇതിന് സിപിഎം മുന്‍കൈയെടുക്കും. മറ്റുപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ബേബി മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഏതെങ്കിലും കൊലക്കേസ് പ്രതികള്‍ക്ക് നിയമാനുസൃതമല്ലാത്ത പരിഗണന ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും ടി.പി. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ബേബി പ്രതികരിച്ചു.

രാഷ്ട്രീയ അക്രമങ്ങളുണ്ടായാല്‍ തിരിച്ചടിക്കാന്‍ സിപിഎം ഇനി ആഹ്വാനം നല്‍കില്ലെന്നും എം.എ.ബേബി ഉറപ്പുനല്‍കി. സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട് മുന്‍പ് ചില പ്രതികരങ്ങള്‍ സംഭവിച്ചിരിക്കാം. ഭരണത്തിലാണെങ്കിലും പ്രതിപക്ഷത്തായാലും അക്രമസംസ്കാരം തള്ളിക്കളഞ്ഞേ മതിയാകൂ എന്ന നിലപാട് പാര്‍ട്ടിയില്‍ ശക്തമായി രൂപപ്പെട്ടുകഴിഞ്ഞുവെന്നും ബേബി വ്യക്തമാക്കി. മനോരമന്യൂസ് നേരേ ചൊവ്വേയിലാണ് പ്രതികരണം.

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.