സമൂഹത്തില്‍ ജാതി വേര്‍തിരിവുണ്ടാക്കുന്ന പാര്‍ട്ടികളും മതങ്ങളും ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് കവി വി.മധുസൂദനന്‍ നായര്‍. ജാതിയുടെ പേരില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ച വിഭാഗങ്ങളെ വീണ്ടും ശത്രുക്കളാക്കുന്നത് രാജ്യത്തിന്റെ വിനാശത്തിനാണെന്നും കവി മുന്നറിയിപ്പുനല്‍കി. ശബരിമലയേക്കാളും ലിംഗസമത്വത്തേക്കാളും പ്രാധാന്യമുള്ള പ്രശ്നം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 

 

ശബരിമല കേവലം ലിംഗസമത്വത്തിന്റെ മാത്രം പ്രശ്നമല്ല. ‌അയ്യപ്പനില്‍ ശരിക്കും വിശ്വസിക്കുന്നവര്‍ പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണം. കോടതിവിധിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ക്ഷേത്രസങ്കല്‍പങ്ങളടക്കം വിശദമായി പഠിച്ചുവേണം സര്‍ക്കാരും വിശ്വാസികളും അന്തിമനിലപാടെടുക്കേണ്ടതെന്നും മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു.