സാധാരണക്കാരനും ബിഷപ്പിനും രണ്ടു നീതിയോ ? കെമാല്‍ പാഷ പറയുന്നു

ലൈംഗിക പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതിയെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ നിരത്തിയ പൊലീസ് ഇപ്പോള്‍ മലക്കം മറിയുകയാണ്. പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്ന് വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കില്‍ നേരത്തെ പിടികൂടുമായിരുന്നുവെന്നും  കെമാല്‍ പാഷ പറഞ്ഞു.