നിങ്ങൾ പറയൂ, ഞാൻ തിരുത്താം; രണ്ടാം വരവിൽ ഇ.പി പറയുന്നു

പി.കെ.ശശി എംഎല്‍എക്കെതിരെ പരാതിയുള്ളവര്‍ പരാതി കൊടുക്കേണ്ടിടത്ത് കൊടുക്കണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന് ഇതുവരെ പരാതി കിട്ടിയിട്ടില്ല. മുമ്പ് എം.വിന്‍സെന്റ് എംഎല്‍എക്കെതിരെ പരാതിക്കാരി തന്നെയാണ് പൊലീസിനെ സമീപിച്ചത്. ഈ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ഇരട്ടത്താപ്പില്ലെന്നും ജയരാജന്‍ പറഞ്ഞു.

ആഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത് മുഴുവന്‍ മന്ത്രിമാരുടെയും അറിവോടെയാണ്, പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നിര്‍ബന്ധിതപിരിവ് നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സ്കൂള്‍ കലോല്‍സവം കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്താത്ത വിധത്തില്‍ നടത്തുമെന്നും ജയരാജന്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.