ചെങ്ങന്നൂരില്‍ സംഭവിച്ചത്; സജി ചെറിയാന് പറയാനുള്ളത്

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് സജി ചെറിയാന്‍ എം.എൽ.ഐ. ചെങ്ങന്നൂരില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെയല്ല കേന്ദ്രത്തെയാണ് കുറ്റപ്പെടുത്തിയത്. മനസു തകര്‍ന്നപ്പോഴാണ് അത്തരം പ്രതികരണമുണ്ടായത്‍. നിയമസഭയില്‍ സംസാരിക്കാനാകാത്തതില്‍ വിഷമമില്ലെന്നും നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയിരുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.  

ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി സഹായിച്ചില്ല. പ്രളയസമയത്ത് രാഷ്ട്രീയരംഗത്തടക്കം ഉണ്ടായ ഐക്യം തകര്‍ക്കാനാണ് കൊടിക്കുന്നില്‍ ശ്രമിച്ചതെന്നും സജി ചെറിയാന്‍ ആരോപിച്ചു