‘അമ്മ’യുടെ സ്നേഹം കണ്ട് പാർവതിയും ഞെ‌ട്ടി: സിദ്ദിഖ്

ദിലീപിനെ പുറത്താക്കാന്‍ അമ്മ എക്സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് സെക്രട്ടറി സിദ്ദിഖ്. അഞ്ചോ ആറോപേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നും സിദ്ദീഖ് പറഞ്ഞു. ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടിവ് തീരുമാനം പിന്നീട് അതേ എക്സിക്യൂട്ടീവ് തന്നെ മരവിപ്പിച്ചിരുന്നുവെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. 

പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ അമ്മയുടെ ഭാഗത്തുനിന്ന് തുടരുന്നുണ്ടെന്നും സിദ്ദീഖ് പ്രതികരിച്ചു, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം..