സുധീരനോട് രോഷം; കോൺഗ്രസിനോട് ഇഷ്ടം; പുതിയ മാണി പറയുന്നു

കേരള കോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് നല്‍കിയതില്‍ വി.എം.സുധീരനുള്ള എതിര്‍പ്പ് വ്യക്തിപരം മാത്രമാണെന്ന് ‍കെ.എം.മാണി. കേരള കോണ്‍ഗ്രസ് വന്നതുകൊണ്ട് യുഡിഎഫിലെ സാമുദായിക സന്തുലന‌ം തകരില്ല. ക്രിസ്ത്യന്‍–മുസ്‍ലിം മുന്നണിയാണെന്ന് തോന്നുന്നെങ്കില്‍ സുധീരന്‍ എന്തിനാണ് യുഡിഎഫില്‍ തുടരുന്നതെന്നും മാണി ചോദിച്ചു. സുധീരന്‍ പറയുന്നതെല്ലാം ആപ്തവാക്യമായി എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാസീറ്റ് പ്രശ്നം കോണ്‍ഗ്രസിനെ തളര്‍ത്തില്ല. സഖ്യകക്ഷികള്‍ ശക്തിപ്പെടുമ്പോള്‍ യുഡിഎഫ് ശക്തമാകും. അപ്പോള്‍ കോണ്‍ഗ്രസും കരുത്തുനേടുമെന്ന് മാണി അഭിപ്രായപ്പെട്ടു.