പിണറായി, മക്കള്‍, മാണി, ചെങ്ങന്നൂര്‍; ചെന്നിത്തല പറയുന്നു

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് അരികിലെത്തിനില്‍ക്കെ സമകാലിക രാഷ്ട്രീയം പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരേ ചൊവ്വേയില്‍. ബാർ കോഴ കേസിൽ തനിക്കെതിരെയുള്ള തെറ്റിദ്ധാരണ കെ.എം.മാണി മാറ്റണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിജിലൻസ് റിപ്പോർട്ട് യുക്തിഭദ്രമാണ്. ബാർ കോഴയിൽ കെ.എം.മാണി നിരപരാധിയാണെന്ന ഒറ്റ നിലപാടാണ് യുഡിഎഫിനുള്ളത്. തീരുമാനം തിരുത്തി കേരളാ കോൺഗ്രസ്  യുഡിഎഫിലേക്ക് തിരിച്ചു വരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരെ ചൊവ്വേയിൽ പറഞ്ഞു.

പിണറായി വിജയനെ നേരിടാൻ തനിക്ക് ഒന്നിന്റെയും കുറവില്ലെന്നും  ചെന്നിത്തല ചോദ്യത്തിന് മറുപടിയായി പറ‍ഞ്ഞു. പലരും പറഞ്ഞു പരത്തിയതുപോലെ അത്രയ്ക്കൊന്നും പോന്ന നേതാവോ ഭരണാധികാരിയോ അല്ല പിണറായി. മുഖ്യമന്ത്രി പെരുമാറുന്ന ശൈലിയിൽ പെരുമാറാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ താനില്ലെന്നും രമേശ് ചെന്നിത്തല മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിൽ പറഞ്ഞു.