ദിലീഷ് പോത്തൻ എന്ന പച്ച മനുഷ്യൻ ഇതുവരെ പറയാത്തത്| നേരേ ചൊവ്വേ

കേവലം രണ്ടു സിനിമകൾ മാത്രം സംവിധാനം ചെയ്ത ആളെ ആ സിനിമകളെ പോലെ തന്നെ മലയാളി സ്നേഹിച്ചു. ആ പേര് കേട്ടാൽ തന്നെ കയ്യടിക്കുമെന്നായി. രണ്ട് സിനിമകൾക്കും ദേശീയ അവാർഡ് കൂടി കിട്ടിയപ്പോഴത്തെ കഥ പിന്നെ പറയേണ്ടതില്ല. നടൻകൂടിയായ ഈ സംവിധായകൻ പറയുന്നത് സങ്കൽപ ലോകത്തിലൊന്നുമല്ല. നിസംഗനായ ദൃക്സാക്ഷിയാണ് ഇപ്പോഴും എന്നാണ്. ദിലീഷ് പോത്തൻ നേരെ ചൊവ്വെയിൽ അതിഥിയാകുന്നു.