സൈന്യം കഴിഞ്ഞാൽ പിന്നെ ഇന്ത്യയെ കാക്കാൻ ആർഎസ്എസ്; നേരെ ചൊവ്വെയിൽ ജസ്റ്റിസ് കെടി തോമസ് | നേരേ ചൊവ്വേ

ഇന്ത്യയുടെ സുരക്ഷിതത്വം നിലനിര്‍ത്തുന്ന നാലാമത്തെ ഘടകം ആര്‍.എസ്.എസാണെന്ന വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. ഭരണഘടന, ജുഡീഷറി, സൈന്യം എന്നിവയ്ക്ക് ശേഷം ആര്‍.എസ്.എസിനാണ് ക്രെഡിറ്റ് നല്‍കേണ്ടത്.  ആര്‍.എസ്.എസിനെയും ഹിന്ദുമഹാസഭയെയും ഒന്നായി കാണുന്നില്ലെന്നും അദേഹം പറഞ്ഞു. 

മനോരമ ന്യൂസ് നേരേചൊവ്വേയിലാണ് ജസ്റ്റിസ് കെ.ടി.തോമസിന്‍റെ പ്രതികരണം. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ആപത്ത് കേരളത്തിനല്ല തമിഴ്നാടിനാണെന്നും അദേഹം പറഞ്ഞു.ലോക്കപ്പുകള്‍ പൊലീസ് സ്റ്റേഷനുകളില്‍  നിന്ന് മാറ്റണമെന്ന പൊലീസ് കമ്മിഷന്‍റെ നിര്‍ദേശം അവഗണിച്ചതാണ് മര്‍ദനങ്ങള്‍ ഇപ്പോഴും തുടരാന്‍ കാരണമെന്ന്  നിയമ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. മര്‍ദനം കൊണ്ടുള്ള കേസ് തെളിയിക്കല്‍ കോടതിയില്‍ നിലനില്‍ക്കുന്നതല്ല. പൊലീസിലെ രാഷ്ട്രീയം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് കെ.ടി.തോമസ് നേരചൊവ്വേയില്‍ പറഞ്ഞു.