കയ്യാങ്കളിയും കണ്ണട വിവാദവും; പി ശ്രീരാമകൃഷ്ണന്‍ നേരേ ചൊവ്വേയിൽ

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തന്നെ നീക്കം നടത്തിയിരുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിക്കുകയും മുന്നോട്ടുപോവുകയും ചെയ്തിരുന്നു. സഭയിലെ ഇത്തരം പ്രവൃത്തികളില്‍ നടപടി എടുക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. 

ബജറ്റ് അവതരണത്തിനെതിരെ നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ ഇപ്പോള്‍ വീണ്ടുവിചാരമുണ്ട്‍. അന്നത്തെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അത് തോന്നാറുണ്ട്. സമ്മര്‍ദങ്ങളിലും വികാരങ്ങളില്‍നിന്നുമാണ് അത്തരം പ്രതിഷേധമുണ്ടായത്. അത് ഇപ്പോള്‍ അയഞ്ഞുവെന്നും സ്പീക്കര്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു.