എകെജി പരാമര്‍ശം, ഹെലികോപ്റ്റര്‍ വിവാദം; മനസ്സ് തുറന്ന് എ.കെ.ബാലന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ സര്‍ക്കാരിന് ഒരുവീഴ്ചയും സംഭവിച്ചിട്ടില്ല,. ജനവികാരം കണക്കിലെടുത്താണ് ആദ്യ ഉത്തരവ് പിന്‍വലിച്ചത്, പിണറായിയുടെ യാത്ര വിവാദമാക്കുന്നത് ദോഷൈകദൃക്കുകളാണെന്നും എ.കെ.ബാലന്‍ പറഞ്ഞു.

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാമിനെതിരായ പ്രതിഷേധം സ്വാഭാവിക പ്രതികരണമാണ്‌. ബല്‍റാം ക്ഷമാപണം നടത്തിയശേഷവും പ്രതിഷേധം തുടര്‍ന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും എ.കെ.ബാലന്‍ പ്രതികരിച്ചു.