ചാണ്ടിക്കെതിരെ കടുപ്പിച്ച് കാനം

ജാഗ്രതായാത്രകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ജാഗ്രതക്കുറവിനെ തുറന്നു കാട്ടുകയാണ്.  സി.പി.ഐയുടെ ജാഗ്രത?  അതൊരു വീരവാദത്തിനപ്പുറത്ത് എന്തെങ്കിലും ആണോ?  സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി നയിച്ച ജാഥയില്‍ ആരോപണവിധേയനായ ഒരു മന്ത്രിയുടെ പരസ്യവെല്ലുവിളി കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുകയാണ് കാനം രാജേന്ദന്‍.  

മന്ത്രി തോമസ് ചാണ്ടിക്കെതിരേ റവന്യൂമന്ത്രി നടപടി ആവശ്യപ്പെട്ടെന്ന് സ്ഥിരീകരിക്കുന്നു സിപിഐ സംസ്ഥാന സെക്രട്ടറി.  കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമാനുസൃത നടപടിയുണ്ടാകും. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പക്കലാണെന്നും ഉചിത നടപടി ഉണ്ടാകുമെന്നും കാനം  പറഞ്ഞു. തന്റെ ഓഫീസ് കേസ് മാറ്റിനല്‍കാറില്ലെന്ന എജിയുടെ വാദം തെറ്റാണെന്നും കാനം പറഞ്ഞു. 2017 സെപ്തംബറില്‍ സ്പെഷ്യല്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മാത്യു ടി.തോമസിന്റെ ആവശ്യം അംഗീകരിച്ച സമീപകാല ചരിത്രമുണ്ട്. 

ജാഗ്രതായാത്രാവേദിയിലെ തോമസ് ചാണ്ടിയുടെ വെല്ലുവിളി ഔചിത്യമില്ലായ്മയാണ്. രാഷ്ട്രീയ പരിചയമില്ലത്തതിന്റെ പ്രശ്നമാണ് ഇത്. ചാണ്ടിക്ക് ഔചിത്യമില്ലാത്തത് തന്റെ കുറ്റമല്ലെന്നും ഇക്കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍  പറയുന്നു. സോളര്‍ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിനെതിരെ പരിഹാസമെയ്യുന്ന കാനം തങ്ങളെയും സിപിഎമ്മിനെയും തമ്മില്‍ തെറ്റിക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെയും തള്ളിക്കളയുന്നു, പൂര്‍ണ വീഡിയോ കാണാം.