കടലോര പ്രദേശത്തെ കൃഷിയിടം; നൂറുമേനി നേട്ടവുമായി സുഷമ

ചൊരിമണൽ നിറഞ്ഞ കടലോര പ്രദേശത്തുള്ള  കൃഷിയിടത്തെ ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ച് വളക്കൂറുള്ളതാക്കിയ സുഷമയ്ക്ക് കൃഷിയിൽ ഇന്ന് നൂറുമേനിയാണ് നേട്ടം. തെങ്ങ് മാത്രം കൃഷി ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ഇടവിളകളും ഫലവർഗങ്ങളും പഴവർഗങ്ങളും  വിവിധയിനം പച്ചക്കറികളും കൂടാതെ ഇരുപതോളം നാടൻ പശുക്കളുമൊക്കെയായി സമൃദ്ധമാണ് സുഷമയുടെ കൃഷിയിടം. കൃഷിയിടത്തിൽ നിന്ന് ലഭിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളെയും ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മൂല്യവർധിതമാക്കുന്ന നല്ലൊരു കാർഷിക സംരംഭവുമുണ്ട് ഈ കർഷകയ്ക്ക്. കാണാം സുഷമയുടെ കൃഷിയും കാർഷിക സംരംഭവും.

Nattupacha on Sushama's farming

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ