കൃഷി കാണാം, രുചിയൂറും സ്ട്രോബറി കഴിക്കാം; കാന്തല്ലൂരിൽ കൗതുകമായി 12 ഏക്കർ

സ്ട്രോബറി കൃഷിയുടെയും ഫാം ടൂറിസത്തിന്റെയും സാധ്യതകൾ ഒരുമിച്ച് പ്രയോജനപ്പെടുത്തുകയാണ്  കാന്തല്ലൂരിലെ ഉർവര സ്ട്രോബറി ഫാം. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതി കൊണ്ടും ഏറെ അനുഗ്രഹീതമായ സ്ഥലമാണ് കാന്തല്ലൂർ.  തുറന്ന സ്ഥലത്ത് കൃഷി ചെയ്യുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രോബറി ഫാം ആണിത് . ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന ടിബിനും വെൽനസ് ട്രെയിനർ ആയിരുന്ന പ്രദീപും ചേർന്നാണ് സ്ട്രോബറി കൃഷി ചെയ്യുന്നത്. 12 ഏക്കറിലായി ഒന്നരലക്ഷത്തോളം സ്ട്രോബറി ചെടികളാണ് ഈ കൃഷിയിടത്തിൽ ഉള്ളത്. നൂറുകണക്കിന് ടൂറിസ്റ്റുകൾ ഇവിടെ ദിവസവും സന്ദർശകരാണ്. സ്ട്രോബറി പഴത്തിൽ നിന്ന് വിവിധതരത്തിലുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങളും ഇവർ ഇവിടെ ഉണ്ടാക്കുന്നുണ്ട്. സ്ട്രോബറിയുടെയും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെയും ഉപഭോക്താക്കൾ ഫാമിൽ എത്തുന്ന സന്ദർശകർക്ക് തന്നെയാണ്