വിപണിയറിഞ്ഞുള്ള ആസൂത്രണം; പൊന്‍മുട്ടയിടുന്ന പൗൾട്രി ഫാം

യു.കെയിൽ ഐ.ടി മേഖലയിൽ ഉണ്ടായിരുന്ന  ജോലി ഉപേക്ഷിച്ച്  നാട്ടിൽ വന്ന് സ്വന്തം വീടിനോട് ചേർന്ന്  പൗൾട്രി ഫാം തുടങ്ങി മികച്ച വരുമാനം നേടുന്ന യുവകർഷകനാണ് ജോസ് പി ജോർജ് . കോട്ടയം ജില്ലയിൽ രാമപുരത്തിനടുത്ത് ഏഴാച്ചേരിയിൽ ആണ് ജോസിന്റെ പൗൾട്രി ഫാം . താറാവ്, കോഴി, കാട, ടർക്കി, ഗിനി  എന്നിവയാണ് ജോസിന്റെ പൗൾട്രി ഫാമിൽ ഉള്ളത്. പൗൾട്രി ഫാമിന്റെ നടത്തിപ്പിലും, വിപണനത്തിലും, വളർത്തുന്ന രീതികളിലും ഉള്ള കൃത്യമായ  ആസൂത്രണമാണ്  ജോസിന്റെ ഫാം മികച്ച നിലയിൽ എത്താൻ കാരണം. കാണാം ജോസിന്റെ പാറമാക്കേൽ അഗ്രി ഫാം.