കറവ നേരിട്ടു കണ്ട് പാൽ മേടിക്കാം; ഒരു ഡയറി ഫാം വിജയഗാഥ

Naattupacha-sajeer
SHARE

ക്ഷീര കൃഷിയിൽ വിശ്വാസ്യത നേടിയ ഒരു തനി നാടൻ വിപണന മാതൃകയാണ് ആലപ്പുഴ ചന്ദനക്കാവിൽ ഉള്ള സജീറിന്റെ ഡയറി ഫാമിലേത്. പാലിൻ്റെ  ഗുണമേന്മയിലോ, അളവിലോ യാതൊരു മായവും ഇല്ലെന്ന് ഉപഭോക്താവിന് നേരിട്ട് കണ്ട് ബോധ്യപ്പെടും വിധമാണ് ഈ ഡയറി ഫാമിലെ പാലിന്റെ വിപണനം. തൊഴുത്തിൽ വന്നിരുന്ന്  കറവ നേരിട്ടു കണ്ട് പാൽ മേടിക്കാം.. വേണമെങ്കിൽ ഉപഭോക്താവിന്  ഇഷ്ടമുള്ള പശുവിൻ്റെ  പാൽ കറന്നു കൊടുക്കും. പാൽ നേരത്തെ കറന്നുവക്കുന്ന പരിപാടിയില്ല . ആവശ്യക്കാർ എത്തുന്നതനുസരിച്ച്  മാത്രമാണ് കറവ.... സവിശേഷതകൾ ഏറെയുണ്ട് സജീറിന്റെ ഡയറി ഫാമിന്. ഡയറി ഫാമിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ കാണാം

MORE IN NATTUPACHA
SHOW MORE