ലോകത്തെവിടെയിരുന്നും കൃഷിയിടം നനയ്ക്കാം; വിളകൂട്ടും തുള്ളിനന

കുറഞ്ഞ അളവ് വെള്ളം കൊണ്ട്  ശാസ്ത്രീയമായി ജലസേചനം ചെയ്യാൻ സഹായിക്കുന്ന ജലസേചന മാർഗമാണ്  തുള്ളി നന. തുള്ളിനന ജലസേചനത്തോടൊപ്പം വിളകൾക്കാവശ്യമായ വളവും നൽകാൻ സാധിക്കും. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതോടൊപ്പം വിളകളുടെ വളർച്ചയ്ക്കും ഫലഭൂയിഷ്ഠത കൂട്ടുന്നതിനും കൂടുതൽ ഫലപ്രദമാണ് തുള്ളി നന ജലസേചനം. ലോകത്തിൻ്റെ  ഏത് കോണിലിരുന്നും  കൃഷിയിടത്തിലെ വിളകൾ നനക്കുന്നതിന് ഓട്ടോമേഷൻ സംവിധാനവും  നടപ്പാക്കാം. വളരെ ചുരുങ്ങിയ മുതൽമുടക്കിൽ സമയം, അധ്വാനം, ജലം എന്നിവ ലാഭിക്കാൻ കഴിയും ഈ ജലസേചന മാർഗത്തിലൂടെ. വിശദമായി അറിയാം.