5 സെന്റിലെ വീടിന്റെ ടെറസിൽ കായ്ച്ചു നിൽക്കുന്ന 50 മാവുകൾ

5 സെൻ്റ് സ്ഥലത്ത് 1000 sqft. ടെറസിൽ നിറയെ കായ്ച്ചു നിൽക്കുന്ന വിവിധ ഇനങ്ങളിൽ പെട്ട 50 മാവുകൾ ...ഒരു മാവിൽ തന്നെയും  വിവിധ ഇനങ്ങൾ... ഇത് മാമ്പഴം പണത്തിന് വില്‍ക്കാത്ത കൊച്ചിക്കാരുടെ 'മാമ്പഴ മനുഷ്യന്‍ '  ജോസഫ് ഫ്രാന്‍സിസിൻ്റെ കൃഷിയാണ് . മാവിൽ മാത്രമല്ല ജോസഫ് ഫ്രാൻസിസ് അത്ഭുതങ്ങൾ തീർക്കുന്നത്. വീടിൻ്റെ  മുൻവശം നിറയെ ഓർക്കിഡ് പൂക്കളുടെ വസന്തമാണ്. അതും സാധാരണ രീതിയിലുള്ള ഓർക്കിഡ് കൃഷി അല്ല, വെള്ളത്തിലാണ് ഇദ്ദേഹം ഓർക്കിഡ് കൃഷി ചെയ്യുന്നത്. കൃഷി ചെയ്യാൻ സ്ഥലം ഇല്ല എന്ന് ചിന്തിക്കുന്നവർക്ക് ഒരു നല്ല മാതൃകയാണ് ജോസഫ് ഫ്രാൻസിസിൻ്റെ കൃഷി. വിശദമായി കാണാം നാട്ടുപച്ചയിൽ