തെങ്ങ് നടല്‍ മുതല്‍ വളപ്രയോഗത്തില്‍ വരെ വ്യത്യസ്തത; ഡൊമിനിക്കിന്റെ മാതൃക കൃഷിത്തോട്ടം

nattupacha-11
SHARE

മികച്ച കർഷകനുള്ള കേന്ദ്രസർക്കാരിൻ്റെ പുരസ്കാരവും കേരള സർക്കാരിൻ്റെ  കർഷകോത്തമ, കേരകേസരി പുരസ്കാരങ്ങളും നേടിയ കർഷകനാണ് ഡൊമിനിക് മണ്ണുകുശുമ്പിൽ.  

തെങ്ങ് നടന്നത് മുതൽ തെങ്ങിൻ്റെ പരിപാലനം, വളപ്രയോഗം, തുടങ്ങി എല്ലാ കാര്യങ്ങളും ഡോമിനിക് വ്യത്യസ്തമായ രീതിയിലാണ് ചെയ്യുന്നത്. വളരെ കുറഞ്ഞ അളവിലുള്ള ജലസേചനം ആണ് ഇവിടെ ചെയ്യുന്നത്. എന്നിട്ടും ഡൊമിനിക്കിന്റെ തെങ്ങുകൾക്ക് മികച്ച കായ്ഫലവും രോഗ കീടബാധകൾ നന്നേ കുറവുമാണ്.

സമ്മിശ്ര കൃഷിയുടെ നല്ല മാതൃകയായ ഇവിടെ തെങ്ങിന് ഇടവിളയായി കവുങ്ങ്, ജാതി, കുരുമുളക് കൂടാതെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും ഫല വർഗങ്ങളും പശു, താറാവ്, കോഴി, തേനീച്ച എന്നിവയും ഉണ്ട്. കാണാം ഡോമിനിക്കിന്റെ മാതൃക കൃഷിത്തോട്ടം.

nattupacha success story of dominic coconut farming

MORE IN NATTUPACHA
SHOW MORE