മൽസ്യക്കുഞ്ഞുങ്ങളുടെ ശാസ്ത്രീയ ഉൽപ്പാദനകേന്ദ്രം; ആർജിസിഎയിലെ കാഴ്ചകൾ

ഗുണമേന്മയുള്ള വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ ശാസ്ത്രീയമായി ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്ന കേന്ദ്ര ഗവൺമെൻറ് സ്ഥാപനമാണ് എറണാകുളം വല്ലാർപാടത്തുള്ള എം.പി.ഇ.ഡി.എ-ആർ.ജി.സി.എ. കാരചെമ്മീൻ, ഗിഫ്റ്റ് തിലാപ്പിയ, കരിമീൻ, കാളാഞ്ചി എന്നിവയുടെ കുഞ്ഞുങ്ങളെ  ഉത്പാദിപ്പിക്കുകയും  അവയെ  ശാസ്ത്രീയമായ രീതിയിൽ പരിപാലിച്ച്, ഗുണമേന്മയുള്ള,വൈറസ് വിമുക്തമായ കുഞ്ഞുങ്ങൾ ആക്കി മിതമായ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.  കർഷകരുടെ മത്സ്യങ്ങൾക്ക് നേരിടുന്ന രോഗങ്ങളെയും വൈറസുകളെയും തിരിച്ചറിയുന്നതിനും പരിശോധന നടത്തുന്നതിനും വേണ്ട ആധുനിക ലാബ് സജ്ജീകരണങ്ങളും,  കൂടാതെ വിവിധ പരിശീലന പരിപാടികളും  ഇവിടെ ലഭ്യമാണ്. ആർജിസിഎയുടെ പ്രവർത്തനങ്ങൾ കാണാം.