ചെറുനാരങ്ങാ വിളവിന്റെ വിജയവഴികൾ; ആയുർവേദ ഡോക്ടറുടെ കാർഷികതന്ത്രങ്ങൾ

കേരളത്തിന് പുറത്തു മാത്രമല്ല നമ്മുടെ നാട്ടിലും നല്ലതുപോല  വിളയും ചെറുനാരകം എന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം പെരിനാട് ഉള്ള ആയുർവേദ ഡോക്ടർ ആയ  ജോർജ് വർഗീസ്. വൈദ്യുതി ടവർ ലൈൻ കടന്നുപോകുന്നതിലൂടെ മറ്റ് കൃഷിക്ക് യോഗ്യമല്ലാതായി മാറിയ സ്ഥലത്താണ് ഇദ്ദേഹം ചെറുനാരകം കൃഷി ചെയ്തു വിജയിപ്പിച്ചത്. 70 സെന്റോളം സ്ഥലത്തുനിന്ന് ചികിത്സയുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന നാരങ്ങയ്ക്ക് പുറമേ  വർഷം ഒന്നരലക്ഷം രൂപയോളം  നാരങ്ങ വിൽപ്പനയിലൂടെയും ഇദ്ദേഹം നേടുന്നുണ്ട്. ചെറുനാരക കൃഷിയുടെ വിശദാംശങ്ങൾ വിശദമായി അറിയാം.

A successful doctor in lemon farming in Kollam