ഇഗ്വാന മുതൽ ഗിനി പന്നി വരെ; ഹോബിയും വരുമാനവും; വിനീതിന്റെ കൗതുകലോകം

ഫെഡറൽ ബാങ്കിൽ  ഉദ്യോഗസ്ഥനായ വിനീത് കൃഷ്ണക്ക്  അലങ്കാര കിളികളോടും, മത്സ്യങ്ങളോടും  വളർത്തുമൃഗങ്ങളോടും ഒക്കെയുള്ള ഇഷ്ടം ഒരു സുപ്രഭാതത്തിൽ തോന്നിയതല്ല;  അത് ചെറുപ്പത്തിൽ തന്നെ  പിതാവിൽ നിന്നു പകർന്നു കിട്ടിയതാണ് . പരിപാലിക്കാൻ വളരെ എളുപ്പമുള്ള ചെറിയ കിളികളിൽ നിന്നും ഇന്ന്  ചേർത്തലയിലെ വിനീതിന്റെ ഹസ്ത ഏവിയറിയിൽ  അലങ്കാര പക്ഷികളുടെയും, വളർത്തു പൂച്ചകളുടെയും, മത്സ്യങ്ങൾ, മുയലുകൾ, ഇഗ്വാന, ഗിനി പന്നികൾ തുടങ്ങിയവയുടെ ഒക്കെ ഒരു കൗതുക ലോകം തന്നെയാണ്. രണ്ടു ലക്ഷം രൂപ  വിലയുള്ള അലങ്കാര പക്ഷികൾ വരെ  ഇന്ന് വിനീതിന്റെ കൈവശമുണ്ട്. ഹോബിയോടൊപ്പം മികച്ച വരുമാനവും നൽകുന്നുണ്ട് വിനീത് കൃഷ്ണയ്ക്ക് ഈ അരുമകൾ . ശാസ്ത്രീയമായി  കൂടൊരുക്കൽ, ഭക്ഷണം , പരിപാലനം, പ്രജനനം തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും  വിശദമായി കാണാം വീഡിയോയിൽ.