വരുമാനമേകി ബിന്ദുവിന്റെ കുറ്റിമുല്ലക്കൃഷി; പാലക്കാട്ടെ പുഷ്പഗ്രാമത്തിലെ വിജയകഥ

നെൽക്കൃഷിക്ക് വളരെയേറെ പ്രസിദ്ധിയാർജിച്ച പഞ്ചായത്താണ് എലപ്പുള്ളി പഞ്ചായത്ത്. നെല്ലിനൊപ്പം എലപ്പുള്ളിയിലെ പാടങ്ങളിൽ ഇപ്പോൾ പൂക്കളും സുഗന്ധം വിരിയിക്കുകയാണ്. പൂക്കളോടുള്ള ഇഷ്ടം കൊണ്ട് പൂക്കൃഷിയിലേക്ക് കടന്നുവന്ന ആളാണ് പഞ്ചായത്തിലെ ബിന്ദു എന്ന വീട്ടമ്മ. പ്രതിരോധവകുപ്പിൽ നിന്ന് വിരമിച്ച ഭർത്താവ് പൊന്നുമണിയുടെ പിന്തുണയോടെ രണ്ടേക്കർ കൃഷിയിടത്തിൽ നെൽക്കൃഷിക്കൊപ്പമാണ് ബിന്ദു മുല്ലക്കൃഷി ആരംഭിച്ചത് .കുറ്റിമുല്ലയും ചെണ്ടുമല്ലിയും ഓണവിപണി കാത്ത് ഈ പാടത്ത് വിരിഞ്ഞുനിൽക്കുന്നു. എലപ്പുള്ളി പഞ്ചായത്തിൽ ബിന്ദു ആരംഭിച്ച കേവലം 30 സെന്റ് സ്ഥലത്തെ പൂക്കൃഷി ഇപ്പോൾ ഏകദേശം ഏഴ് ഏക്കറോളം നിലങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. മറ്റിടങ്ങളിലും പൂക്കൃഷിക്കായി നിലമൊരുക്കൽ നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെ പാലക്കാട് ജില്ലയുടെ പുഷ്പഗ്രാമമായി മാറിയ എലപ്പുള്ളി പഞ്ചായത്തിനെയും ബിന്ദുവിന്റെ കൃഷിരീതികളെയും അടുത്തറിയാം നാട്ടുപച്ചയിലൂടെ. വിഡിയോ കാണാം.