വെള്ളച്ചാട്ടത്തിന് നടുവിലെ ജാതിത്തോട്ടം; കേരളശ്രീ ജാതി ഇനത്തിലെ 'ഐശ്വര്യശ്രീ'

കൃഷിയിൽ രണ്ടുവട്ടം ദേശീയ അവാർഡ് നേടിയ കർഷകനാണ് മാത്യു സെബാസ്റ്റ്യൻ. 2016ൽ  മികച്ച കർഷകനുള്ള അവാർഡും  2017ൽ ദേശീയ സസ്യ ജനിതക സംരക്ഷണ അവാർഡുമാണ് മാത്യു സെബാസ്റ്റ്യൻ്റെ കൃഷി മികവിനേ  തേടിയെത്തിയത് . ജാതി കൃഷിയിലൂടെയാണ്   ഇദ്ദേഹം ഏറെ  ശ്രദ്ധേയനായത് . മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ടിലെ പ്രകൃതി സുന്ദരമായ കേരള എസ്റ്റേറ്റിലാണ് ഇദ്ദേഹത്തിന്‍റെ 12 ഏക്കർ കൃഷിയിടം. ജാതിയോടൊപ്പം കവുങ്ങ്, കുരുമുളക് എന്നി വിളകളും ഇദ്ദേഹം കൃഷി ചെയ്യുന്നു. ദേശീയ തലത്തിൽ മാത്യു സെബാസ്റ്റ്യനെ  ശ്രദ്ധേയനാക്കിയത് കേരളശ്രീ എന്ന ജാതി ഇനം വികസിപ്പിച്ചെടുത്തതിലൂടെയാണ്. ഇന്ന് ജാതി ഇനത്തിലെ ഏറ്റവും മികവുള്ള ഇനമായി ശ്രദ്ധ നേടിയിരിക്കുന്നു "കേരള ശ്രീ" ജാതി. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രമായ ICAR - IISR ൻ്റെ അംഗീകാരം ലഭിച്ച ജാതി ഇനമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

8 മാസം വരെ വിളവ് ലഭിക്കുന്ന, കേരളശ്രീയുടെ  ഒരു മരത്തിൽ നിന്ന് താരതമ്യേന മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കൂടുതൽ വിളവ് ലഭിക്കും . മാത്രവുമല്ല ജാതിയുടെ കായ്ക്കും പത്രിക്കും കൂടുതൽ വലുപ്പവും തൂക്കവും ലഭിക്കുമെന്നതും രോഗപ്രതിരോധശേഷി കൂടുതലുണ്ട് എന്നതും കേരളശ്രീയെ ജാതി ഇനത്തിലെ ഐശ്വര്യ "ശ്രീ " ആക്കി മാറ്റുന്നു. ജാതി കൃഷിയെ കുറിച്ച് അറിയേണ്ട സമഗ്രമായ വിവരങ്ങളോടൊപ്പം കേരളശ്രീ ജാതി ഇനത്തെയും വിശദമായി അറിയാം. വിഡിയോ കാണാം: