മൂല്യ വർധിത ഉൽപന്നങ്ങളിൽ നിന്ന് ഇരട്ടി ലാഭം; ബീനയുടെ വേറിട്ട വഴി

കൃഷി ചെയ്യുക മാത്രമല്ല കൃഷിയിലൂടെ ഇരട്ടി ലാഭം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന വീട്ടമ്മയാണ് ബീന ടോം. വീടിനോട് ചേർന്നുള്ള മൂന്നേക്കർ കൃഷിയിടത്തിൽ നിന്ന് ലഭിക്കുന്ന ഏതൊരു ഉൽപ്പന്നവും നേരിട്ട് വിപണിയിൽ എത്തിക്കാതെ അതിനെ മൂല്യ വർധിത ഉൽപന്നമാക്കിയാണ് ഇവർ നേട്ടം കൊയ്യുന്നത്. പറമ്പിൽ വിളയുന്ന ജാതിക്കയും ചക്കയും  റമ്പുട്ടാനും തുടങ്ങി കപ്പ, മാങ്ങ എന്ത് കിട്ടിയാലും ബീന അതിൽ നിന്ന് ഉൽപ്പന്നങ്ങൾ ഉണ്ടാകും. 50 ഓളം വ്യത്യസ്ത തരത്തിലുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങളാണ് ബീന ടോം വർഷം മുഴുവനും ആയി വിപണിയിലെത്തിച്ച് മികച്ച വരുമാനം നേടുന്നത്.