പോത്ത് മുതൽ കാട വരെ; 18 ഏക്കറിൽ സംയോജിത കൃഷി; തൊട്ടതെല്ലാം പൊന്നാക്കി മാത്തുക്കുട്ടി‌

മാത്തുക്കുട്ടി ടോം ... കേരളത്തിലെ പ്രശസ്തമായ കോളേജിൽ നിന്ന് MBA പഠനം കഴിഞ്ഞ് ക്യാമ്പസ് പ്ലേസ്മെന്റ് വഴി കോർപ്പറേറ്റ് മേഖലയിൽ ഒന്നേകാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന  മികച്ച ജോലി സ്വന്തമാക്കി. കുറച്ചു കാലം ജോലി ചെയ്തപ്പോൾ മാത്തുക്കുട്ടിക്ക് തോന്നി ജോലി ഉപേക്ഷിച്ച് ഒരു കർഷകനും സംരംഭകനും ഒക്കെ ആകണമെന്ന് . വീട്ടുകാരുടെ അനുഗ്രഹത്തോടെ കൃഷിയിലേക്ക് ഇറങ്ങിയ മാത്തുക്കുട്ടിക്ക് ആദ്യം കയ്പ്പേറിയ അനുഭവങ്ങൾ മാത്രമായിരുന്നു. നിരാശ നൽകിയ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൃഷിയിടത്തിൽ കളമൊന്ന് മാറ്റിപ്പിടിച്ചപ്പോൾ വിജയം മാത്തുക്കുട്ടിയുടെ വഴിക്കായി. ഇന്ന് തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ ചെറുപ്പക്കാരൻ18 ഏക്കറിൽ സംയോജിത കൃഷി ചെയ്യുന്നു. സവിവിധ വിളകളോെടൊപ്പം  പക്ഷിമൃഗാദികളും ഫാമിൽ ഉണ്ട്.  കോഴി, പന്നി, പോത്ത്, ആട്, താറാവ്, കാട തുടങ്ങിയവയുടെ പ്രജനനം മുതൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി  വിപണനം വരെ നേരിട്ട് ചെയ്യുന്നു. ജോലിയിൽ ലഭിച്ചിരുന്ന ശമ്പളത്തിൻ്റെ എത്രയോ ഇരട്ടി വരുമാനം ഇന്ന് കൃഷിയിലൂടെ ഈ ചെറുപ്പക്കാരൻ സ്വന്തമാക്കുന്നുണ്ട്. ഒപ്പം 40 ഓളം പേർക്ക് തൻ്റെ ഫാമിൽ തൊഴിൽ നൽകാനും ഈ കാർഷിക സംരംഭകന് കഴിയുന്നുണ്ട്. വിഡിയോ കാണാം.