രുചിയിലും കാഴ്ച്ചയിലും വ്യത്യസ്തവും ആന്റി ഓക്സിഡന്റുകളാൽ സമ്പന്നവും പോഷക ഗുണങ്ങളേറെയുമുള്ള വിദേശ ഇനം പഴവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. മരുഭൂമിയിലെ കള്ളിമുൾ ചെടിയായ ഡ്രാഗൺ ഫ്രൂട്ടിന്റെ വളരെ ചുരുങ്ങിയ ഇന വൈവിധ്യങ്ങളാണ് വിപണിയിൽ പൊതുവെ നമുക്ക് ലഭിക്കുന്നത്. വളരെ അപൂർവ്വമായവ അടക്കം  എൺപതോളം ഡ്രാഗൺ ഫ്രൂട്ടിന്റെ ഇന വൈവിധ്യങ്ങൾ കൃഷി ചെയ്യുന്ന ആളാണ് ചങ്ങനാശ്ശേരി മാമൂട് സ്വദേശി കെ.ജെ. ജോസഫ്. ഗ്രാഫ്റ്റിങിലൂടെ തൈകൾ ഉൽപ്പാദിപ്പിച്ച്, തൈകളുടെ വിപണനത്തിലൂടെ 60 സെന്റിൽ നിന്ന് ഒരു വർഷം 10 ലക്ഷം രൂപയുടെ വരുമാനമാണ് ജോസഫ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽനിന്ന് നേടുന്നത്. ശാസ്ത്രീയമായി കൃഷി രീതി, പരിപാലനം , പോളിനേഷൻ , ഗ്രാഫ്റ്റിംഗ് തുടങ്ങി ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ സമഗ്ര വശങ്ങൾ കാണാം. വിഡിയോ കാണാം;