കൂട്ടായ്മയുടെ കരുത്ത്; ഒരു പാഷൻ ഫ്രൂട്ട് വിജയഗാഥ

പാഷൻ ഫ്രൂട്ടിൻറെ പ്രാധാന്യം തിരിച്ചറിയുന്നത് ഡെങ്കിപ്പനി പടർന്നു പിടിച്ച കാലത്താണ്. ഈ സമയത്താണ് പാഷൻ ഫ്രൂട്ട് കൃഷി എന്ന ആശയം കോതമംഗലം സ്വദേശി ജോണിയുടെ മനസ്സിൽ ഉദിക്കുന്നത്. ഈ ആശയം ജോണി സുഹൃത്തുക്കളുമായി പങ്കുവെക്കുകയും അങ്ങനെ നാല് സുഹൃത്തുക്കളും കൃഷിയിലേക്ക് തിരിയുകയും ചെയ്തു. ഇപ്പോൾ ഏക്കറുക്കണക്കിനാണ് പാഷൻ ഫ്രൂട്ട് കൃഷി. ഇതിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളും ഇവർ വിപണിയിലെത്തിക്കുന്നു. സുഹൃത്തുക്കളുടെ വിജയഗാഥ കാണാം.