‘സപ്തഭാഷാസംഗമ’ അസംബ്ലി; പാണ്ടി ജിഎച്ച്എസ്എസിലെ ‘നല്ലപാഠം’

എല്ലാ വിദ്യാലയങ്ങളിലും അസംബ്ലി ഉണ്ടെങ്കിലും ഈ വിദ്യാലയത്തെ മികച്ചതാകുന്നത് അതിന്റെ അവതരണരീതിയാണ്. വിവിധ ഭാഷകളുടെ സംഗമഭൂമിയാണ് പാണ്ടി ജി എച്ച്എസ്എസ് ലെ അസംബ്ലി. ദിനപ്രത്യേകതകളും പ്രതിജ്ഞയും പ്രാർത്ഥനയും ചിന്താവിഷയങ്ങളും പത്രവാർത്തകളും വ്യക്തിപരിചയവും പുസ്തകപരിചയവും സംഭാഷണവും എല്ലാം തുളു, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, അറബി, ഉറുദ്ദു, കൊങ്ങിണി, മറാഠി, ബ്യാരി എന്നിങ്ങനെ മാറിയും മറിഞ്ഞും ഭാഷകളിലൂടെ കുട്ടികളിലെത്തുന്നു. 

സപ്തഭാഷസംഗമഭൂമിയായ കാസർഗോടിന്റെ സംസ്കാരം വിളിച്ചോതുന്ന അസംബ്ലിയാണ് ഇവിടെ നടത്താറ്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ജനറൽ അസംബ്ലിയും വെള്ളിയാഴ്ച കുട്ടി അസംബ്ലിയും നടത്തും. എല്ലാ കുട്ടികൾക്കും ഒരു തവണ അസംബ്ലിയിൽ അവസരം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ഒരു വർഷത്തിൽ ഒരു ക്ലാസ്സിന് അഞ്ച് അവസരം ലഭിക്കുന്നു. 

കുട്ടികളിൽ ഭാഷണശേഷിയും ചിന്താശേഷിയും സദസ്സിനെ അഭിമുഖീകരിക്കാനുള്ള  കഴിവും എല്ലാം ഭാഷയും അടുത്തറിയുന്നതിനും ആത്മധൈര്യം കൈവരിക്കുന്നതിനും അവതരണത്തിലും മികവിലും  കുട്ടികളിലെ വ്യക്തിത്വവികസനത്തിന് ഉതകുന്ന എല്ലാ ചേരുവകളും ഇവിടത്തെ അസംബ്ലിയിലുണ്്. വിഡിയോ കാണാം.