പ്രകൃതിക്ക് വേണ്ടി പുത്തൻ തലമുറ; കാലാവസ്ഥാ വ്യതിയാനം ചർച്ചയാക്കി നല്ലപാഠം

ഇന്ന് നല്ലപാഠം ചർച്ചയിലേക്ക് പോവുകയാണ്. കാലാവസ്ഥാ വ്യതിയാനം എന്ന വലിയ വിഷയം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റങ്ങൾ, പ്രകൃതിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന മനുഷ്യന്റെ ദൈന്യംദിന പ്രവർത്തനങ്ങൾ, ഈ വലിയ പ്രതിസന്ധിയെ എങ്ങിനെ നേരിടണമെന്നതിനെക്കുറിച്ച് ആത്മാർത്ഥതയോടെ ചിന്തിക്കുക പോലു ചെയാത്ത ഒരു ഭരണക്കൂടം, ഇതിന് മുന്നിലേക്കാണ് പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉറക്കെപ്പറഞ്ഞുക്കൊണ്ട് നമ്മുടെ തലമുറ കടന്നുവരുന്നത്. 

സ്വീഡനിലെ പതിനാറു വയസ്സുള്ള പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ് ട്യൂൺബെർഗ് കഴിഞ്ഞ വർഷമാണ് സ്വീഡിഷ് പാർലമെൻറിന് മുന്നിൽ സമരം തുടങ്ങിയത്. പിന്നീടത് ഫ്രൈഡേ ഫ്യൂച്ചർ എന്ന സമരത്തിലേക്കെത്തി. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ഗ്രേറ്റയുടെ ചോദ്യങ്ങൾക്ക് നമുക്ക് മറുപടിയില്ല. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ രാജ്യാന്തരതലത്തിൽ നടക്കുന്ന ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്കിന്  പിന്തുണയുമായി മനോരമ  നല്ലപാഠത്തിന്റെ നേതൃത്വത്തിൽ കേരളമെമ്പാടുമുളള വിദ്യാർത്ഥികൾ അണിനിരന്നു. നല്ലഭൂമി നല്ല നാളെ എന്ന പേരിൽ. കഴിഞ്ഞ ഒരാഴ്ച്ചയായി നടന്ന ക്യാമ്പയിനിലൂടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു. നിരവധി പദ്ധതികൾക്ക് തുടക്കമിട്ടു.  കാലാവസ്ഥാ വ്യതിയാനവും കുട്ടികളുടെ ഇടപെടലും എന്നവിഷയമാണ് ഇന്ന് നല്ലപാഠം ചർച്ച ചെയ്യുന്നത്.