പുനരുപയോഗത്തിലൂടെ പ്രകൃതി സംരക്ഷണം; കരുതലിന്‍റെ നല്ലപാഠങ്ങൾ

nallapadam
SHARE

പ്രകൃതിക്കിണങ്ങുന്ന വിധമാണ് എറണാകുളം കൂനമ്മാവ് ചാവറ ദർശൻ പബ്ലിക്ക് സ്കൂളിലെ കുട്ടികളുടെ നല്ലപാഠം പ്രവർത്തനങ്ങൾ. പുനരുപയോഗം അടിസ്ഥാനമാക്കിയാണ് കുട്ടികൾ നല്ല പാഠങ്ങൾ പകര്‍ന്ന് നൽകി മാതൃകയാകുന്നത്.

ഉപയോഗിക്കാനാവാത്ത ടീഷർട്ടുകളും ഉടുപ്പുകളും ഇവർ ബാഗുകളും പേഴ്സുകളുമാക്കി മാറ്റുന്നു. മാത്രമല്ല ഇത്തരത്തിലുള്ള നിർമ്മാണ രീതികൾ കുടുംബ ശ്രീ പ്രവർത്തകർക്ക് പകർന്നും നൽകുന്നുമുണ്ട്. അടുത്തുള്ള അംഗണവാടികളിലേക്ക് ആവശ്യമായ ബുക്കുകളും കളിപ്പാട്ടങ്ങളും മാറ്റ് സഹായങ്ങളും ചാവറ ദർശൻ പബ്ലിക്ക് സ്കൂളിലെ കുട്ടികള്‍ എത്തിക്കുന്നു. കൂടാതെ വായനശാലയിലേക്ക് പുസ്തകങ്ങളും നല്‍കുന്നുണ്ട്. പുനരുപയോഗത്തിലൂടെ പ്രകൃതി സംരക്ഷണം നടത്തി മാതൃകയാകുകയാണ് ഈ കുട്ടികൾ.

MORE IN NALLAPADAM
SHOW MORE
Loading...
Loading...