പ്രളയദുരിതാശ്വാസത്തിൽ പങ്കാളിയായി നല്ലപാഠം കൂട്ടുകാർ

കൊല്ലങ്കോട് പനങ്ങാട്ടിരി എയുപി സ്കൂളിലാണ് ഇത്തവണ നല്ലപാഠമുള്ളത്. ഒരുപാട് നല്ല പ്രവർത്തനങ്ങളാണ് ഇവിടുത്തെ കൂട്ടുകാർ ചെയ്യുന്നത്. അങ്കൻവാടി ശുചീകരണമാണ് ഇവിടുത്തെ പ്രധാന നല്ലപാഠം പ്രവർത്തനം.

വൃദ്ധമന്ദിര സന്ദർശനം, ആദിവാസി ഊരുകളിലെ കുടുംബസർവെ, സൗജന്യ കിറ്റ് വിതരണം, പ്രളയദുരിതാശ്വാസം ഇങ്ങനെ നീളുന്നു ഈ കൊച്ചുമിടുക്കരുടെ നല്ലപാഠം പ്രവർത്തനങ്ങൾ..