‘സുരക്ഷിത’യുമായി നല്ലപാഠം കുട്ടുകാർ

നല്ലപാഠം ഇന്ന് കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസർഗോഡ് എത്തിയിരിക്കുകയാണ് . എല്ലാജില്ലകളിലെയും നല്ലപാഠങ്ങൾ തികച്ചും വെത്യസ്ഥമാണ്. കാസർഗോഡും ഒട്ടും പിന്നിലല്ല, വളരെ ആക്ടിവയായി തന്നെ ഇവിടുത്തെ കുട്ടുകാർ നല്ലപാഠം പ്രവർത്തനത്തിൽ മുഴുകിയിട്ടുണ്ട്. ഇവിടുത്തെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ കാണാം. 

കാസർഗോഡ് തൃക്കരിപ്പൂർ പീസ് ഇന്റർനാഷണൽ സ്കൂളിലെ കുട്ടുകാരോട്ട് വിശേഷങ്ങളാണ് ആദ്യം, ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളുമായി ഇവിടുത്തെ കൂട്ടുകാർ മുന്നോട്ടുപോകുന്നു. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളിലാണ് ഇവിടുത്തെ കൂട്ടുകാർ കൂടുതൽ ശ്രദ്ധ നൽകിവരുന്നത്, സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഒരുക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ട നല്ലപാഠം പ്രവർത്തനം, അതുകൂടാതെ സ്കൂളിലെ കുട്ടികളിൽ നിന്ന് അരി ശേഖരിച്ച് ആശുപത്രികളിൽ വിതരണം ചെയുന്നുണ്ട്, കൂടാതെ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിനും ഇവർ മുൻതൂക്കം നൽകുന്നു.

കൂടാതെ നിരവധി നല്ലപാഠം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഓലത്താന്നി വിക്ടറി വി എഛ് എസ് എസ് ഇലെ കൂട്ടുകാരുടെയും വിശേഷങ്ങൾ കാണാം