മഹാദുരന്തത്തിലേക്ക് നയിച്ച മോഷണം

ഇന്ധനകൊള്ളക്കാര്‍ വരുത്തിവച്ച മഹാദുരന്തത്തിന് പോയവാരം മെക്സിക്കോ സാക്ഷ്യം വഹിച്ചു. അനധികൃതമായി തുളച്ച് പെട്രോള്‍ മോഷടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ 80തിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ധനമോഷണം പതിവായ രാജ്യത്ത് നിയമങ്ങള്‍ കര്‍ശനമാവാത്തതാണ് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.

മെക്സിക്കോ സിറ്റിയില്‍ നിന്ന് വടക്ക് 100 കിലോമീറ്റര്‍ ദുരെയാണ് ത്ലാഹുലിപാന്‍ (Tlahuelipan) നഗരത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുറത്തുവന്ന ടെലിവിഷന്‍ ദൃശ്യങ്ങളാണിത്. നഗരത്തിന്റെ ആകാശം തീ നാളങ്ങളും പുകപടലങ്ങളും കൊണ്ട് മൂടിയിരിക്കുന്നു. ആദ്യം കരുതിയത് ബോംബ് സ്ഫോടനമായിരുന്നു എന്നാണ് പിന്നാടാാണ് ഇന്ധന പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണെന്ന് അറിഞ്ഞത്.  പെട്ടന്ന് തീ ആളിപ്പടര്‍ന്നു. 20 പേരുടെ മരണം ആദ്യ മണിക്കൂറുകളില്‍ ന്നെ സ്ഥിരീകരിച്ചു. 

രക്ഷിക്കാനായി നിലവിളിക്കുന്നവരുടെയും ആംബുലന്‍സുകളുടെയും ശബ്ദമാണ് പിന്നീട്  ഈ നഗരത്തില്‍ നിന്ന് ഉയര്‍ന്നുകേട്ടത്. മരണസംഖ്യ ഞെട്ടിപ്പിക്കുന്ന വിധം ഉയരുകയായിരുന്നു.  ഒരുഭാഗത്ത് പിടിച്ച തീ ആളിപ്പടര്‍ന്ന് പൈപ്പ് ലൈന്‍ കടന്നുപോകുന്ന കുടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു.

ദുരന്തം സംഭവിച്ചതല്ല. വരുത്തിവച്ചതാണ് അതിന് തെളിവാണ് ഈ മോഷണ ദൃശ്യങ്ങള്‍. ത്ലാഹുലിപാന്‍ നഗരത്തില്‍ ഇത് പതിവ് കാഴ്ചയാണ്.  ഭീമന്‍ ഇന്ധനകുഴലുകള്‍ തുളച്ച് അതില്‍ ചെറിയ ടാപ്പുകള്‍ ഘടിപ്പിച്ചാണ് പെട്രോള്‍ ഊറ്റുന്നത്. ഇതിന് തുടക്കമിട്ടത് ഈ മേഘയില്‍ അടക്കി വാഴുന്ന ഇന്ധനക്കൊള്ളക്കാരും മയക്കുരമന്ന് മാഫിയകളുമാണ്.  ഇന്ധനകൊള്ളക്കാര്‍ വലിയ അളവിലാണ് പെട്രോള്‍ ഊറ്റുന്നത് .  വീപ്പകളില്‍ നിറച്ച് കൂടിയ കരിചന്തയില്‍ മറച്ചുവില്‍ക്കുകയാണ് പതിവ്.  ഇവര്‍ അനധികൃതമായി നിര്‍മിച്ച ടാപ്പുകളില്‍ നിന്ന് സാധാരണക്കാരായ നാട്ടുകാരും പെട്രോള്‍ ഊറ്റുന്നു.ഇവരാണ് ദുരന്തത്തിന് ഇരയായവര്‍. 

നൂറിലധികം ആളുകളാണ് പൊട്ടിത്തെറി നടക്കുന്നതിന് തൊട്ടുമുന്‍പ് പൈപ്പ് ലൈനില്‍ നിന്ന പെട്ട്രോള്‍ ഊറ്റിയിരുന്നത്.  കാനുകളിലും വലിയ കണ്ടെയ്നറുകളിലും പെട്രോള്‍ നിറയ്ക്കുന്നതിനിടെയെയാരുന്നു പെട്ടന്ന് തീപ്പൊരിയും വലിയ സ്ഫോടനവും. ദേശിയ ദുരന്തനിവാരണ സേനയിലെ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെയപ്പോള്‍ കത്തികരിഞ്ഞ മനുഷ്യശരീരങ്ങളാല്‍ നിറഞ്ഞിരുന്നു ഈ മേഖല

ആരാണ് ഇത്രവലയി ദുരത്തിന് കാരണമായതെന്ന് കൃത്യമായി പറയാനോ എങ്ങനെയാണ് തീപ്പൊരിയുണ്ടായതെന്ന് കണ്ടെത്താനോ ഇതുവരെ സാധിച്ചിട്ടില്ല. ദുരന്തമുണ്ടായതിന്റെ പിറ്റേദിവസം മെക്സിക്കോ പ്രസിഡന്റ് മാനുവല്‍ ലോപ്പസ് ഒബ്രദോര്‍  ത്ലാഹുലിപാന്‍ നഗരത്തില്‍ സന്ദര്‍ശനം നടത്തി. മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്.ഇന്ധനകൊള്ളക്കാര്‍ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയ്ക്കും ജനജീവത്തിനും ആഘാതമേല്‍പ്പിക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.

ദുരന്തത്തിന് കാരണക്കാരായവരെ ഉടന്‍ അറസ്റ്റ്ചെയ്യാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയ പ്രസിഡന്റ് ഇന്ധനക്കൊള്ള പൂര്‍ണമായും നിര്‍ത്തലാക്കാന്‍ വേണ്ടത് ചെയ്യാനും ഉത്തവിട്ടു, പ്രസിഡന്റിന്റെ പുതിയ തീരുമാനത്തിന് വന്‍ ജനപിന്തുണയാണ്. എന്നാല്‍ ഇതിനിടയില്‍ മോഷണം തടയാന്‍ പൈപ്പ് ലൈന്‍ പൂര്‍ണമായും അടയ്ക്കാനും പ്രസിഡന്റ് ഉത്തരവിട്ടു. ഇത് രാജ്യത്തിന്റെ ഒരു ഭാഗത്ത് ഇന്ധനക്ഷാമത്തിന് കാരണമാവും എന്ന് വിദഗ്ധര്‍ പറയുന്നു. ഒപ്പം രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെയും ബാധിക്കും.

ക്രിമിനല്‍ സംഘങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ നിന്ന് പൈപ്പ് ലൈനുകള്‍ മാറ്റുക, സാധിക്കുന്ന സ്ഥലങ്ങളിലൊക്കെ ഇന്ധനം ടാങ്കര്‍ ട്രക്കുകളില്‍ എത്തിക്കുക തുടങ്ങി ഇന്ധനകൊള്ള തടയാന്‍ പലമാര്‍ഗങ്ങളും ആലോചിക്കുന്നുണ്ട് മെക്സിക്കന്‍ ഭരണകൂടം.  പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലും കഴിഞ്ഞ  ബുധനാഴ്ച ചേര്‍ന്ന മെക്സിക്കോ ദേശിയ കോണ്‍ഗ്രസ് 60,000 അംഗങ്ങളടങ്ങിയ പുതിയ സുരക്ഷാ സേനയ്ക്ക് രൂപം കൊടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും സൈനികരും അടങ്ങുന്ന ഈ സേനയുടെ പ്രധാന ദൗത്യങ്ങളില്‍ ഒന്ന് ക്രിമിനല്‍ മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുകയാണ്. ഇതില്‍ ഇന്ധനകൊള്ളക്കാരും ഉള്‍പ്പെടുന്നു.  ആൻഡ്രിയാസ് മാനുവൽ ലോപസ് അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയും രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇന്ധനമോഷണം തടയുക എന്നതാണ്.