മദം പൊട്ടിയ കിലോയ്

അഗ്നിപര്‍വതങ്ങളുടെ നാടായ അമേരിക്കയിലെ ഹവായിയില്‍ കിലോയ അഗ്നിപര്‍വതത്തിന് വീണ്ടും മദം പൊട്ടി. കഴിഞ്ഞ ഒരാഴ്ചയിലധികമായി കിലോയ തീ തുപ്പുകയാണ്. സമീപകാല ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ അഗ്നിപര്‍വത സ്ഫോടനമാണിത്.ആയിരക്കണക്കിന് ജനങ്ങള്‍ വീട് വീട്ടൊഴിഞ്ഞുപോയി. കരിമേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും വിഷലിപ്തമായ വായുവും ഹവായിയിയെ പൂര്‍ണമായും മൂടിയിരിക്കുകയാണ്. ഹവായി. അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനം. മധ്യപസഫിക് സമുദ്രത്തിലെ അതിമനോഹരമായ ദ്വീപുകള്‍ ചേര്‍ന്നാണ് ഹവായ് രൂപം കൊണ്ടത്. ലോകത്തിനുമുന്നില്‍ ഹവായ് അറിയപ്പെടുന്നത് അഗ്നിപര്‍വതങ്ങളുടെ നാടായണ്. അഞ്ച് അഗ്നിപര്‍വതങ്ങളാണ്  ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ഇവയില്‍ ചിലത് സമാധിയിലാണ്. ബാക്കിയുള്ളവ ഏത് സമയത്തും തീ തുപ്പാ ന്‍തയ്യാറായി നില്‍ക്കുന്നു. അഗ്നിപര്‍വര്‍ത സ്ഫോടനങ്ങള്‍   ഹവായില്‍     തുടര്‍ക്കഥയാണ്. അതിലേക്ക് ചേര്‍ത്തുവയ്കാവുന്നതാണ് ഉറങ്ങിക്കിടന്ന കിലോയയുടെ ഉഗ്രതാണ്ഡവവും..

ഹവായിയിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ മൗനാ ലോയയാണ്  ഏറ്റവും വലുത്.  മൗനാ ലോയ പക്ഷെ ഉറക്കത്തിലാണ്. ഇടക്കിടെ തീതുപ്പി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് കിലോയയാണ്. ഇത്തവണം അതിന് കടുപ്പം ഏറി.മെയ് രണ്ടുമുതലാണ് കിലോയ്്ക്ക് മദപ്പാട് കണ്ടുതുടങ്ങിയത്. അഗ്നിമുഖങ്ങില്‍  തീഗോളങ്ങള്‍ പതിയെ രൂപപ്പെട്ടു. ഇത് വീര്‍ത്ത് വലുതായി ഉഗ്രസ്ഫോടനത്തില്‍ കലാശിച്ചു.  കിലോയുടെ വായില്‍ നിന്ന് ലാവ പരന്നൊഴുകി.

ലാവയ്ക്കൊപ്പം തീക്കനലുകള്‍ പുറത്തേക്ക് തെറിച്ചു.  അന്തരീക്ഷം  ന വിഷപുകകൊണ്ട് മൂടി. അധികൃതര്‍ ആദ്യം ചെയ്തത് ഹവായിലെ ലോകപ്രശസ്തമായ അഗ്നിപര്‍വത ദേശീയോദ്യാനം പൂട്ടുകയായിരുന്നു. ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് പൂര്‍ണമായും നിര്‍ത്തി.അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ പലായനം ചെയുക എന്നത് ഹവായി പൗരന്‍മാരുടെ ജീവിതചര്യയാണ്. ഒറ്റ രാത്രികൊണ്ട് 1500ലേറെ പേര്‍ നാടുവിട്ടു.  പർവതത്തെ നോക്കി 'പെയ്ലെയ്ക്ക് അഭിവാദ്യം  ' എന്നു പറഞ്ഞാണ്  ജനം   പായുന്നത്. ഹവായിയിലെ ജനങ്ങളുടെ വിശ്വാസപ്രകാരം ലോകത്തെ അഗ്നിപർവതങ്ങളുടെ അധിദേവതയാണ് പെയ്ലെ.

പ്രകൃതിയുടെ പരീക്ഷണങ്ങള്‍ പലതരത്തില്‍ നേരിടുന്നവരാണ് ഹവായിക്കാര്‍. മെയ് നാലിന് മേഖലയില്‍ വന്‍ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഭൂമിക്കുള്ളില്‍ തിളച്ചുമറഞ്ഞ അഗ്നി ഒന്നാകെ പുറത്തേക്ക് തെറിച്ചു. പിന്നീട് കണ്ടത് പതിയെ മേഖലായാകെ പരന്നൊഴുകുന്ന ലാവയായിരുന്നു, മണിക്കൂറില്‍ മൂന്നൂറ് മീറ്റര്‍ മാത്രമായിരുന്നു ലാവയുടെ വേഗം.  മുന്നില്‍കണ്ടതെല്ലാം വിഴുങ്ങി. ഒരു ദിവസത്തിനുള്ളില്‍ മേഖലയാകെ അഗ്നിപ്പുഴയായിമാറി

പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. റോഡുകള്‍ വിണ്ടുകീറി. ഹവായിയുടെ പച്ചപ്പ് കറുപ്പായി മാറുന്ന ആകാശക്കാഴ്ച ലോകത്തെയാകെ ഞെട്ടിക്കുന്നതായിരുന്നു.

ഹവായിയിലെ ജനവാസമേഖലയായ ലെയ്‌ലാനി എസ്റ്റേറ്റിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. ഇവിടത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം   അഗ്നിവിഴുങ്ങി ലാവാപ്രവാഹത്തില്‍ നാല്‍പതോളം വീടുകള്‍ മുങ്ങി.. 2000ത്തിലെറെപ്പേര്‍ ലെയ്‌ലാനി എസ്റ്റേറ്റില്‍ നിന്ന് മാത്രം പലായനം ചെയ്തു.

ലാവ ഹവായിയിലെ പുണ ജിയോതെര്‍മല്‍ വെന്‍ച്വര്‍ പ്ലാന്റിലേക്കും ഒഴുകിയത് ആശങ്കയേറ്റി.ധ്രുതഗതിയില്‍ പ്ലാന്റ് അടച്ചുപൂട്ടിയ സര്‍ക്കാര്‍  സ്പോടനത്തിന് കാരണമായേക്കാവുന്ന ഇന്ധനം  നീക്കം ചെയ്തു. ഒരു വശത്ത് ജനവാകേന്ദ്രത്തിലേക്ക് ലാവ ഒഴുകുമ്പോള്‍ മറുവശ ത്ത് കിലോയ  സമുദ്രത്തിലേക്കും തീ തുപ്പിക്കൊണ്ടിരുന്നു.ഇത് സൃഷ്ടിച്ചത് മറ്റൊരു പ്രതിസന്ധിയാണ്. സമുദ്രത്തിലേക്ക് തെറിച്ച ലാവ ജലവുമായി കൂടിക്കലര്‍ന്ന്  രൂപപ്പെട്ട 

ഗ്ലാസ്തരികളും ഹൈഡ്രോക്ലോറിക് ആസിഡും അന്തരീക്ഷത്തെ വിഷലിപ്തമാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടം വായുമലിനീകരണത്തെ തുടര്‍ന്ന് മേഖലയില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു. 

അടങ്ങാത്ത ശൗര്യത്തോടെ    ഹവായിയെ വിറപ്പിക്കുന്ന കിലോയക്ക് മൂന്നുമുതല്‍ ആറു ലക്ഷം വര്‍ഷങ്ങള്‍ വരെ പ്രായമുണ്ടെന്നാണ് അനുമാനം. കിലോയയടക്കം അഗ്നിപര്‍വതസ്ഫോടനങ്ങളുടെ തോത് കൂടിവരികയാണെന്ന് ശാസ്ത്രലോകം പറയുന്നു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കൃത്യമായ മുന്നറിയിപ്പുകളുമാണ് അപകടതീവ്രത കുറയ്ക്കാനുള്ള പോവഴി.