ഇനി പറക്കും മനുഷ്യരുടെയും ഡ്രൈവറില്ലാ വാഹനങ്ങളുടെയും കാലം; വിസ്മയമായി സാം റോജർസ്

ഇഷ്ടമുള്ളിടത്തേക്ക് പറന്നെത്താൻ കഴിഞ്ഞെങ്കിലെന്ന് കൊതിക്കാത്തവരായി ആരുണ്ടാകും. അതും സാധ്യമാകുന്ന കാലം വിദൂരമല്ലെന്ന് പറയുകയാണ് യുകെയിൽ നിന്നെത്തിയ സാം റോജർസ്. ദുബായ് ആർടിഎ സംഘടിപ്പിച്ച ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ടിലാണ്  പറക്കും മനുഷ്യൻ സാം റോജർസ് അത്ഭുതമായത്. ഡ്രൈവറില്ലാ ടാക്സികളെയും ബസുകളെയും കോൺഗ്രസ് പരിചയപ്പെടുത്തി. ദുബായ് നിരത്തുകളിൽ വർഷാവസാനത്തോടെ ഡ്രൈവറില്ലാ ടാക്സികളെത്തും.

പറക്കും മനുഷ്യരുടെയും ഡ്രൈവറില്ലാ വാഹനങ്ങളുടെയും കാലമാണ് ഇനി നമ്മെ കാത്തിരിക്കുന്നത്. അത് ശരിവയ്ക്കുകയാണ് സാം റോജർ. . സാമിന്റെ ജെറ്റ് സ്യൂട്ടുണ്ടെങ്കിൽ സൂപ്പർമാനെ പോലെ പറന്നുനടക്കാം. യുകെ ആസ്ഥാനമായ ഗ്രാവിറ്റി ഇൻഡസ്ട്രീസാണ് ജെറ്റ് സ്യൂട്ട് വികസിപ്പിച്ചത്. ടെസ്റ്റ് പൈലറ്റും ഗ്രാവിറ്റിയിലെ ഡിസൈൻ ലീഡുമാണ് സാം. ദുബായിൽ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് കോൺഗ്രസിനെത്തിയ സാം വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് പറന്നു ഉയർന്നു കാണികളെ അത്ഭുതപ്പെടുത്തി. മൂന്ന് തവണ 15 മീറ്ററിലേറെ പറന്നാണ് സാം സ്വന്തം ഡിസൈൻ ചെയ്ത ജെറ്റ് സ്യൂട്ടിന്റെ പ്രവർത്തനം സാം കാണിച്ചുതന്നത്. ആറായിരം മീറ്ററിലേറെ ഉയരത്തിൽ ജെറ്റ് സ്യൂട്ടണിഞ്ഞ് പറക്കാൻ കഴിയുമെങ്കിലും സുരക്ഷയ്ക്ക് താഴ്ന്ന് പറക്കുന്നതാണ് ഉത്തമെന്ന് പറയുന്നു സാം.

വിനോദത്തിലുപരി രക്ഷാപ്രവർത്തനങ്ങൾക്ക് ഏറെ ഫലപ്രദമാണ് ജെറ്റ് സ്യൂട്ടെന്ന് പറയുന്നു സാം ജെറ്റ് സ്യൂട്ടണിങ്ങ് പറക്കുന്ന സാം പിന്നീട് ഡ്രൈവറില്ലാ ബസിൽ കയറി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് കോൺഗ്രസ് പങ്കുവച്ചിരുന്നു ഡ്രൈവറില്ലാ കാറുകളും ബസുകളും കോൺഗ്രസിൽ  പ്രദർശിപ്പിച്ചിരുന്നു. ഇത് കൂടാതെ പ്രമുഖ ഡെലിവറി ആപ്പായ തലാബാത്തിന്റെ റോബോട്ടിക് ഡെലിവറി സംവിധാനം തലാബോട്ടും പ്രദർശനത്തിൽ ഉണ്ടായിരുന്നു.   അടുത്താഴ്ച ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം നടത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയിലേ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലെദ് അൽ അവാധി പറഞ്ഞു.  ജുമൈറയിലെ എത്തിഹാദ് മ്യൂസിയം മുതൽ ദുബായ് വാട്ടർ കാനാൽ വരെയുമുള്ള എട്ടുകിലോമീറ്റർ റോഡിലാണ് സർവീസ്.  ജുമൈറ വണിൽ ഡിജിറ്റൽ മാപ്പിങ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് തീരുമാനം.  അഞ്ച് ഡ്രൈവറില്ലാ ടാക്സികളാണ് ആദ്യഘട്ടത്തിലുള്ളത്. പരിശീലനഘട്ടത്തിൽ യാത്രക്കാരെ അനുവദിക്കില്ല.  എന്നാൽ വർഷാവസാനത്തോടെ,, തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വ്യക്തികൾക്ക് ടാക്സികളിൽ യാത്ര ചെയ്യാനാകും. ജുമൈറ വണിൽ ഡിജിറ്റൽ മാപ്പിങ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് തീരുമാനം. ഇതോടെ അമേരിക്കയ്ക്ക് പുറത്ത് ക്രൂസ് ഡ്രൈവറില്ലാ ടാക്സികൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ആദ്യ നഗരമാകും ദുബായ്. ലിഡാറും റഡാറും ക്യാമറുകളുമൊക്കെയായി,,  ക്രൂസ് ഒറിജിൻ, ക്രൂസ് ബോൾട്ട് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ഡ്രൈവറില്ലാ ടാക്സികളെത്തുന്നത്. നിരക്കിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും നിലവിലുള്ളതിനേക്കാൽ മുപ്പത് ശതമാനം അധികമായിരിക്കുമെന്നാണ് സൂതന. അടുത്ത വർഷം ജുമൈറ മേഖലയിൽ ഇത്തരത്തിൽ കൂടുതൽ ടാക്‌സികളെത്തും. സ്മാർട്ട് സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ഭാഗമായി 2030 ഓടെ ദുബായിലുടനീളം 4,000 ഡ്രൈവറില്ലാ ടാക്സികൾ വിന്യസിക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം മൂന്നുവർഷത്തിനകം പറക്കും ടാക്സികളും ദുബായ് സർവീസ് തുടങ്ങുമെന്ന് സ്കൈസ് പോട്സ് സിഇഒ Duncan  Walker അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ എയർ ടാക്സിയുടെ ഡിസൈൻ അംഗീകരിച്ചിരുന്നു. ദുബായ് രാജ്യാന്തരവിമാനത്താവളം കേന്ദ്രീകരിച്ചാവും പറക്കും ടാക്സികളുടെ സ്റ്റേഷനുണ്ടാകും. ദുബായ് മറീന, പാം ജുമൈറ, ഡൗൺടൗൺ എന്നിവിടങ്ങളിലും പറക്കും ടാക്സികൾക്ക് ഇറങ്ങാനുള്ള സൗകര്യമൊരുക്കും.  ദുബായ് ഓട്ടോനോണമസ് ട്രാൻസ്പോർട്ട് സോൺ എന്ന ആശയത്തിലൂന്നിയാണ് അടുത്ത വേൾഡ് കോൺഗ്രസ് ദുബായിൽ നടക്കുക. അടുത്തസമ്മേളനത്തിന്റെ തീം കൈമാറിയതാകട്ടെ റോബർട്ടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാൽപതോളം കമ്പനികൾ പങ്കെടുത്തു.  എമിറേറ്റിൽ സ്വയംനിയന്ത്രിത ബസുകളുടെ പരീക്ഷണയോട്ടവുമായി ബന്ധപ്പെട്ട മൂന്ന് ധാരണാപത്രങ്ങളും കോൺഗ്രസിൽ ഒപ്പുവച്ചു.   സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുകയാണ് വിവിധ കരാറുകളിലൂടെ ആർ.ടി.എ. ലക്ഷ്യമിടുന്നത്