ആത്മീയഗാനരംഗത്ത്, സ്വന്തമായൊരു ഇടം നേടിയെടുത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ തലശേരിക്കാരിയെ പരിചയപ്പെടാം പെരുന്നാൾ കാലത്ത്. ആയിഷ അബ്ദുൽ ബാസിത്. അബുദാബിയിൽ കുടുംബത്തോടൊപ്പം കഴിയുന്ന ആയിഷ സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രദ്ധേയായത്.  യു ട്യൂബിൽ മാത്രം 35 ലക്ഷത്തിലേറെയാണ് സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉൾപ്പെടെയുള്ള മറ്റ് സമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരും വേറെയും.  ലോകപ്രശസ്ത സംഗീതജ്‍ഞ‍രും ഉണ്ട് ഇക്കൂട്ടത്തിൽ. സാമി യൂസഫും, സലിം മെർച്ചന്‍റും ഉൾപ്പെടെ ഒട്ടേറെപേരാണ് ആയിഷക്കൊപ്പം സംഗീത ആൽബങ്ങൾ ചിട്ടപ്പെടുത്തിയത്.    

 

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഷാർജയിലെ ലേബർ ക്യാംപിലുള്ളവർക്ക് ഇഫ്താർ വിരുന്നൊരുക്കി ഷാർജ ഇന്ത്യൻ സ്കൂളിലെ കുട്ടികൾ. സ്കൂളിലെ പച്ചകൃഷിയിൽ നിന്ന് ലഭിച്ച വരുമാനമാണ് ഇഫ്താർ ഒരുക്കാൻ ചെലവഴിച്ചത്. അതുപോലെ ഒട്ടേറെ സംഘടനകളും ടെൻഡുകളും മറ്റ് സജ്ജീകരിച്ച് നോമ്പുനോൽക്കുന്നവർക്കായി ദിവസേന ഇഫ്താർ ഒരുക്കിയിരുന്നു.

 

റമസാന്റെ പുണ്യം, ജാതിമതപ്രായഭേദമന്യേ എല്ലാവരെയും സ്നേഹത്തിന്റെ ചരടിൽ കോർത്തിണക്കുന്ന കാഴ്ച.  വിശന്നിരിക്കുന്നവർക്ക് അന്നമെത്തിക്കാനുള്ള ശ്രമത്തിൽ ഒരു സ്കൂളും അതിന് നേതൃത്വം നൽകുന്നവരും ഒത്തുചേർന്നപ്പോൾ ഷാർജയിലെ ഒരുപറ്റം തൊഴിലാളികൾക്ക് ലഭിച്ചത് നോമ്പ് തുറക്കാൻ സമൃദമായ വിഭവങ്ങൾ.