ഫോട്ടൊഗ്രഫിയുടെ അനന്തസാധ്യതകളുമായി 'എക്സ്പോഷ‍ർ'; ആ വിസമയകാഴ്ചകളിലേക്ക്..

ഒളിംപിക്സ് സ്വർണം ലക്ഷ്യമിട്ട് പി.വി.സിന്ധു. ദുബായിയിൽ നടക്കുന്ന ബാഡ്മിന്റൺ ഏഷ്യാ മിക്സ്ഡ് ടീം ചാംപ്യൻഷിപ്പിനിടെയാണ് ഒളിംപിക്സ് തയ്യാറെടുപ്പുകളെക്കുറിച്ച് സിന്ധു മനോരമ ന്യൂസിനോട് സംസാരിച്ചത്. ഒളിംപിക്സ് ക്വാളിഫിക്കേഷൻ വൈകാതെ തുടങ്ങും. അതിനൊപ്പമുള്ള എല്ലാമൽസരങ്ങളും പ്രധാനപ്പെട്ടതാണ്.  പരുക്കുകൾ ഇല്ലാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും സിന്ധു പറഞ്ഞു. ഇന്ത്യൻ ബാഡ്മിന്റണിന്റെ ഭാവിയെക്കുറിച്ചും യുഎഇയിലെ ഇന്ത്യൻ കളിക്കാരെക്കുറിച്ചുമെല്ലാം സിന്ധു സംസാരിച്ചു. കാണാം.

വിസ്മയകാഴ്ചകളിലേയ്ക്ക് മിഴിതുറന്ന് ഷാർജ ഇന്റർനാഷണൽ ഫോട്ടൊഗ്രഫി ഫെസ്റ്റിവൽ, എക്‌സ്‌പോഷർ . മഞ്ഞും മലയും ജീവജാലങ്ങളും എന്തിന് ഇലകളെ വരെ പ്രമേയമാക്കി ഫോട്ടൊഗ്രഫിയുടെ അനന്തസാധ്യതകൾ തുറന്നിടുകയാണ് എക്സ്പോഷ‍ർ. കണ്ണ് കൊണ്ട് നമ്മൾ കാണാത്ത, ആസ്വദിക്കാത്ത കാഴ്ചകൾ ക്യാമറക്കണ്ണുകളിലൂടെ പകർത്തി അത്ഭുതപ്പെടുതുകയാണ് വിഖ്യാത ഫോട്ടൊഗ്രഫർമാർ. ഷാർജ എക്സ്പോ സെന്ററിലേ ആ കാഴ്ചകളിലേക്ക്

പ്രകൃതിയിലെ ,, കാണാകാഴ്കളിലേക്കുള്ള യാത്രയാണ് എക്സ്പോഷർ ഇന്റ‍ർനാഷണൽ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ. ഇത് ഏഴാം തവണയാണ് മേള നടക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള 74 ഫോട്ടോഗ്രഫർമാ‍ർ പകർത്തിയ വൈവിധ്യങ്ങളാർന്ന 1794 ചിത്രങ്ങളാണ് പ്രദർശനത്തിൽ. മേഖലയിലെ ഏറ്റവും വലിയ ഫൊട്ടോഗ്രഫി പ്രദർശനം. 68 സോളോ, ഗ്രൂപ്പ് എക്സിബിഷനുകൾ, 41 ടോക്കുകൾ, 63 വർക് ഷോപ്പുകൾ, ഫോക്കസ് ഗ്രൂപ്പുകൾ, 50 പോർട്ട്ഫോളിയോ റിവ്യൂകൾ, കൺസർവേഷൻ സമ്മേളനം, ഫോട്ടോ ഫെയർ, എക്യുപ്‌മെന്റ് ട്രേഡ് ഷോ, ബുക്ക് സൈനിങ്, പുരസ്കാരദാനം എല്ലാം ഉൾപ്പെട്ടതാണ് പ്രദർശനം.

ദക്ഷിണ കാലിഫോർണിയയിൽ നിന്നുള്ള ഡാൻ വിന്റേഴ്‌സിനെ  പോലുള്ള പ്രശസ്തരായ ഫോട്ടോഗ്രഫർമാർ, അമേരിക്കൻ ഫോട്ടോഗ്രാഫർമാരായ കാരെൻ സുസ്മാൻ, നീൽ ലീഫർ,, ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയിലുള്ള തന്റെ 40 വർഷത്തെ കരിയറിലുടനീളം ആഗോള പ്രശ്‌നങ്ങളെ കുറിച്ചുള്ള ചിത്രങ്ങളെടുത്ത ജെയിംസ് ബലോഗ്,  എസ്തർ ഹോർവാത്,  തുടങ്ങിയവരുടെ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.