മനം നിറച്ച്, തല ഉയർത്തി ഖത്തർ; ഇത് സ്വപ്ന സാക്ഷാത്കാരം

gtw
SHARE

സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിറവിൽ ഖത്തർ. ലോകകപ്പിന് ഖത്തർ കരുതിവച്ചതെല്ലാം ഫുട്ബോൾ ആരാധകരുടെ മനം കവർന്നു. ഒരു വ്യാഴവട്ടക്കാലത്തെ പരിശ്രമം, പറഞ്ഞതെല്ലാം അക്ഷരംപ്രതി നടപ്പാക്കി. ആ തലയെടുപ്പിലാണ് ഖത്തർ ആരാധകരെ യാത്രയാക്കുന്നത്. ചരിത്രത്തിലെ മികച്ച ലോകകപ്പെന്ന് ഫിഫ പ്രസിഡന്‍റ്  ജിയാനി ഇൻഫെൻറിനോയെ കൊണ്ട് പറയിപ്പിച്ച സംഘാടനം. അതായിരുന്നു ഖത്തർ ലോകകപ്പ്.

കനൽ വഴികൾ താണ്ടിയെത്തിയ അർജന്റീന ഒടുവിൽ ഖത്തറിൽ ജേതാക്കളായി. ജേതാക്കളെന്ന ഖ്യാതി നിലനിർത്താനെത്തിയ ഫ്രാൻസ് ഫൈനലിൽ ഇടറി വീണു.  ഖത്തർ ലോകകപ്പിന്‍റെ അന്ത്യം ഇങ്ങനെയായിരുന്നു. ഏറെ പ്രതീക്ഷയോടെയെത്തി തലതാഴ്ത്തി മടങ്ങിയ രാജ്യങ്ങളും, നിശബ്ദരായെത്തി ശ്രദ്ധ നേടിയ നിരവധി കളിക്കാരും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ലോകകപ്പ്. ചാംപ്യൻമാരെ ഗ്രൂപ്പ് സ്റ്റേജിൽ തോൽപിച്ച സൌദി അറേബ്യയും സെമി ഫൈനൽ വരെയെത്തിയ ആദ്യ അറബ് രാജ്യം മൊറോക്കോയും മധ്യപൂർവദേശത്തിന്‍റെ അഭിമാനമായി.  ആതിഥേയരായ ഖത്തറിനെ സംബന്ധിച്ചാണെങ്കിൽ, എന്ത് ആഗ്രഹിച്ചോ അത് നേടാനായതിന്‍റെ ചാരിതാർഥ്യത്തിലാണ് രാജ്യം. കാൽപന്തുകളിയുടെ ലഹരിനുകരാനെത്തിയ ആരാധകരും കളിക്കളത്തിൽ അങ്കത്തിനിറങ്ങിയ താരങ്ങളും ഒരുപോലെ സംതൃപ്തരായ ലോകകപ്പ്, അതാണ് ഖത്തർ സമ്മാനിച്ചത്. കാത്തുവച്ചതെല്ലാം വിസ്മയങ്ങളായിരുന്നു. ഉദ്ഘടന വേദിയിൽ ഗാനിം അൽ മുഫ്ത എത്തിയതു മുതൽ തുടങ്ങി  കരുതിവച്ച വിസ്മയങ്ങൾ.

ലോകകപ്പ് ഖത്തറിലോയെന്ന ചോദിച്ചവരുടെയൊക്കെ വാ അടപ്പിക്കുന്നതായിരുന്നു പന്ത്രണ്ടുവർഷം കൊണ്ട് രാജ്യം പടുത്തുയർത്തിയത്. എല്ലാപരിമിതികളെയും ,, മറികടയ്ക്കാൻ, ആവശ്യത്തിലേറെ കൈമുതലായി ഉണ്ടായിരുന്ന പണം കൃത്യമായി വിനിയോഗിച്ചു. അതിനുവേണ്ട ആൽബലവും അറിവും രാജ്യത്തിന് തുണയായി.  ഏഴ് പുതിയ സ്റ്റേഡിയങ്ങൾ ഉയർന്നു, നേരത്തെ ഉണ്ടായിരുന്ന ഒന്നിനെ ലോകനിലവാരിത്തിലേയ്ക്ക് ഉയർത്തി,,  ഒപ്പം അടിസ്ഥാനസൌകര്യങ്ങളെല്ലാം സജ്ജമാക്കി.

ആദ്യഘട്ടത്തിലുയർന്ന വിമർശനങ്ങളെ മികച്ച സംഘാടനത്തിലൂടെ ഖത്തർ നിഷപ്രഭമാക്കി. കോഴ ആരോപണവും മനുഷ്യാവകാശലംഘനങ്ങളും നിർമാണതൊഴിലാളികളും മരണവും എന്നുവേണ്ട സ്റ്റേഡിയത്തിൽ മദ്യംവിളമ്പുന്നത് വരെ വിവാദമാക്കിയ പാശ്ചാത്യരെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു. ഒരു മാസത്തിലെറെ ഖത്തർ ഉറങ്ങിയില്ല. എന്നുമാത്രമല്ല,, ഒട്ടും ഉറക്കച്ചടവില്ലാതെ ഉണർന്നിരുന്നു. ഒരോ  രാജ്യങ്ങൾക്കും പിന്തുണ പറഞ്ഞ്  ആരാധക കൂട്ടം, നിറഞ്ഞ തെരുവുകളിലൂടെ പാടിനടന്നു. വർണ മണിഞ്ഞും പാട്ടു പാടിയും, അവർ നഗരത്തെ, ഒരു രാജ്യത്തെ മുഴുവൻ ജ്വലിപ്പിച്ചു. 

മെസിയും,  റൊണാൾഡോയും , എംബപ്പെയും, ഗ്രീസ്മാനും, ഹക്കിമിയും, മോഡ്രിച്ചുമൊക്കെ തൊട്ടരികെ എന്നു തോന്നിപ്പിച്ചു. ലോകമുഴുവൻ ഖത്തറിലേക്ക് എത്തിയ പ്രതീതി. ഒരു ചെറുചിരിയോ, അഭിവാദ്യമോ, പ്രത്യഭിവാദ്യമോ ഇല്ലാതെ ആരും കടന്നുപോയില്ല. മെട്രോ സ്റ്റേഷനിലേയ്ക്കും, ബസ് സ്റ്റോപ്പിലേയ്ക്കുമുള്ള വഴിയറിയിച്ച് നിരവധിപേർ. ദേശ ഭാഷ വർണ വ്യത്യാസമില്ലാതെ ഖത്തർ ഏവരേയും സ്വീകരിച്ചു. ആരും അവിടെ അപരിചിതരായിരുന്നില്ല. 

ഡിസംബർ 18ന്  ഫൈനൽ ആകുമ്പോഴേക്കും ഖത്തർ  ആതിഥേയരെന്ന നിലയിൽ ലോകത്തിന്‍റെ മനം കവർന്നിരുന്നു.  ഫൈനലിൽ കളിക്കളം നിറഞ്ഞാടിയ ലയണൽ മെസ്സിയും കിലിയൻ എംബാപെയും സ്വന്തം  ടീമുകൾക്കും ആരാധകർക്കുമൊപ്പം,,  ഖത്തറിന്‍റെ കൂടി അഭിമാനമാകുന്ന കാഴ്ചയ്ക്കും ലോകം സാക്ഷിയായി.    ഖത്തറിന്‍റെ ഉടമസ്ഥയിലുള്ള ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായാണ് ഇരുവർക്കും കരാർ.

നിറഞ്ഞ മനസോടെ ആരാധകരെ യാത്ര അയക്കുകയാണ് ഖത്തർ. കരുതിവച്ചതെല്ലാം , ആഘോഷമാക്കിയ ആരാധകരെ കാണുമ്പോൾ മലയാളികൾക്കും സന്തോഷിക്കാം. ലോകകപ്പിന്‍റെ അണിയറ പ്രവർത്തനങ്ങളുടെ മുൻനിരയിലെല്ലാം ഇക്കുറി  മലയാളികളുമായിരുന്നു. നിർമാണം മുതൽ സംഘാടനത്തിൽ വരെ,, നിറഞ്ഞ സാന്നിധ്യം.പിന്നെ. ഗാലറിയിലും. ഇനി നാലാണ്ടിന്റെ കാത്തിരുപ്പാണ്. ഖത്തറിൽ മെസി ആരൂഡനായ സിംഹാസനം അമേരിക്കയിൽ ആരുകയ്യടക്കുമെന്നറിയാൻ. അതുവരെ പറയാൻ നമുക്ക് ഖത്തറിന്റെ ഇച്ഛാശക്തിയുണ്ട്.

MORE IN GULF THIS WEEK
SHOW MORE