വിസ്മയക്കാഴ്ചകളേകി ദുബായി ഫ്യൂച്ചര്‍ മ്യൂസിയം; യുഎഇയുടെ ബഹിരാകാശ കഥകളും ചരിത്രവും

ദുബായിയിലെ ഫ്യൂച്ചർ മ്യൂസിയം ചില ബഹിരാകാശ വിശേഷങ്ങൾക്ക് കഴിഞ്ഞ ദിവസം സാക്ഷിയായി. നക്ഷത്രങ്ങളെ നോക്കി സ്വപ്നം കണ്ടിരുന്ന കുട്ടി,, യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ കഥ ഉൾപ്പെടെ ബഹിരാകാശയാത്രയുടെ വിവിധതലങ്ങൾ ചർച്ചയായി.  അമേരിക്കൻ എയറോ സ്പേസ് എന്‍ജിനീയറും നാസാ മുൻ ബഹിരാകാശസഞ്ചാരിയുമായ സൂസൻ കിൽറെയ്നും അനുഭവങ്ങൾ പങ്കുവച്ചു. ഫ്യൂച്ചർ മ്യൂസിയത്തിൽ സംഘടിപ്പിച്ച  ഫ്യൂച്ചർ ടോക്സ് സീരിസിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഇരുവരും. 

1976ൽ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇത്. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, അപ്പോളോ 17ലേ ബഹിരാകാശ സഞ്ചാരികളോട് സംവദിക്കുന്നു. ഈ ചിത്രം പങ്കുവച്ചാണ് ഹസ അൽ മൻസൂരി സംസാരിച്ചുതുടങ്ങിയത്.  അന്ന് ഏഴ് വയസ് മാത്രമേ ഉണ്ടായിരുന്നു തനിക്കെന്ന് പിൽക്കാലത്ത് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി മാറിയ ഹസ പറഞ്ഞു. ഭാവിയെക്കുറിച്ച് പറയുമ്പോൾ കഴിഞ്ഞപോയ കാലത്തെക്കുറിച്ച് ആദ്യം പറയണമെന്ന്   പറഞ്ഞായിരുന്നു ചിത്രം പങ്കുവച്ചത്.

യുഎഇ രൂപപ്പെട്ട് അഞ്ച് വർഷമായിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. അന്ന് കണ്ട് തുടങ്ങിയ സ്വപ്നം വൈകാതെ യുഎഇ സാക്ഷാത്കരിച്ചു. ഈ കാണുന്ന ചിത്രത്തിൽ ഷെയ്ഖ് സായിദിന് പകരം മകനും യുഎഇ പ്രസിഡന്‍റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അപ്പോളോ ബഹിരാകാശസഞ്ചാരികൾക്ക് പകരം ഹസ അൽ മസൂരി. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ എട്ടുദിവസം ചെലവിട്ട് തിരിച്ചെത്തിയതായിരുന്ന മൻസൂരി. 

ആദ്യ ചിത്രം കണ്ട് അസൂയപൂണ്ട ഏഴുവയസുകാരനിൽ നിന്ന് ഇന്നത്തെ ബഹിരാകശസഞ്ചാരിയായ കഥ ഹസ പറയുമ്പോൾ സദസ് ആകാംഷയോടെ കേട്ടിരുന്നു. യുഎഇയിൽ ജീവിക്കുന്നൊരു കുട്ടി ബഹിരാകാശ സഞ്ചാരിയാകണമെന്ന് കൊതിക്കുന്നത് അന്ന് കേട്ടാൽ ആളുകൾ ചിരിച്ചിരുന്നെങ്കിലും ഇന്ന് അത് സാധ്യതമാണെന്ന് അഭിമാനത്തോടെ ഹസ പറഞ്ഞു.

സൂപ്പർസോണിക് എഫ് 16 വിമാനം പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ എമറാത്തി പൈലറ്റാണ് ഹസ. ബഹിരാകാശത്ത് പോകാനുള്ള സ്വപ്നം അപ്പോഴും പോയിരുന്നില്ല. അങ്ങനെയാണ് 2017 ൽ യുഎഇ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അപേക്ഷിച്ചത്. നാലായിരം അപേക്ഷകരിൽ നിന്നാണ് ഹസയേയും സുൽത്താൻ അൽ നെയ്യാതിയേയും തിരഞ്ഞെടുത്തത്. 

മോസ്കയിലോ യൂറി ഗഗാറിൻ കോസ്മണോറ്റ് ട്രെയിനിങ് സെന്‍റിലെ പരിശീലനത്തിന്‍റെ ചിത്രങ്ങളും ഹസ പങ്കുവച്ചു. ബഹിരാകാശ കേന്ദ്രത്തിൽ എട്ടുദിവസം കഴിഞ്ഞ ഇടവും പരിചയപ്പെടുത്തി. മൈക്രോ ഗ്രാവിറ്റിയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയത് ഇവിടെ വച്ചാണ്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിലും, അതിൽ വിശ്വാസിക്കാനാണ് സ്വന്തം ജീവിതം മുൻനിർത്തി പുതുതലമുറോട് ഹസയ്ക്ക് പറയാനുണ്ടായിരുന്നത്.

ബഹിരാകാശജീവിതത്തെ കുറിച്ച്  ലളിതമായി വിവരിച്ചായിരുന്നു അമേരിക്കൻ എയറോസ്പേസ് എന്‍ജിനീയറും നാസാ മുൻ ബഹിരാകാശ സഞ്ചാരിയുമായ സൂസൻ കിൽറെയൻ  സദസിന് മുന്നിലെത്തിയത്.  സ്പേസ് ഷട്ടിൽ പറത്തിയ മൂന്ന് വനിതകളിൽ ഒരാൾ. അതും രണ്ട് തവണ. നാവിസകസേനയിൽ പൈലറ്റായി ജോലി ചെയ്യുന്നതിനിടെ സ്പേസ് ഷട്ടിൽ പറത്താനുള്ള അവസരം തേടിയെത്തുന്നത്. ആദ്യ ബഹിരാകാശയാത്ര വെട്ടിച്ചുരുക്കി തിരിച്ചു വന്നതും   അതേ ടീമിനൊപ്പം ദൌത്യം പൂർത്തിയാക്കാൻ വീണ്ടും ബഹിരാകാശത്തെത്തിയതുമെല്ലാം സൂസൻ വിവരിക്കുമ്പോൾ സദസിന് അത്ഭുതം. മറ്റൊരു ലോകം കണ്ട് അനുഭവച്ച് തിരിച്ചെത്തിയവരെ നേരിൽ കാണുന്നതിന്‍റെ കൌതുകം. അവിശ്വസനീയിത, ആവേശം.