പ്രവാസികൾക്ക് കീശ ചോരാതെ വിശപ്പടക്കാം; ആയിഷ ഖാന്റെ ഫുഡ് എടിഎം

നാട്ടിലെ പ്രിയപ്പെട്ടവർ വയറുനിറയെ ഭക്ഷണം കഴിക്കാൻ ഇവിടെ ഗൾഫുനാടുകളിൽ ഭക്ഷണം പോലും ചുരുക്കിജീവിക്കുന്ന ഒട്ടെറെ പ്രവാസികളുണ്ട്. അത്തരത്തിലുള്ള പതിനായിരങ്ങളുടെ ആശ്വാസകേന്ദ്രമായിരിക്കുകയാണ് അജ്മാൻ ജർഫിലെ ഫുഡ് എടിഎം. അഹമ്മദാബാദുകാരിയായ ആയിഷ ഖാനാണ് ഈ ഫുഡ് എടിഎമ്മിൻറെ സ്ഥാപക.

2006ൽ ദുബായിൽ മികച്ച ശമ്പളത്തിൽ ജോലി ചെയ്യുമ്പോഴാണ് ജോലിയുടെ സമ്മർദ്ദം അതിജീവിക്കുന്നതിനായി ആയിഷ ഖാൻ പാചകത്തിൽ സജീവമാകുന്നത്. ഓഫിസിലെ കുറഞ്ഞ വരുമാനക്കാർക്ക് ആഹാരം വീട്ടിൽനിന്ന് പാചകം ചെയ്തു നൽകിത്തുടങ്ങി. അവിടെ നിന്നായിരുന്നു ഫുഡ് എടിഎം എന്ന ചിന്തയുടെ തുടക്കം. ആയിരങ്ങളുടെ കീശചോരാതെ വിശപ്പുശമിപ്പിക്കുന്ന ആശ്വാസകേന്ദ്രം കൂടിയായിരിക്കുന്നു ഈ ഫുഡ് എടിഎം.

ബിരിയാണിയടക്കം ഏതുഭക്ഷണത്തിനും മൂന്നു ദിർഹംസ് മാത്രമാണ് ഇവിടെ ഈടാക്കുന്നത്. പുറത്തു ഒരു ബിരിയാണിക്കു 10 മുതൽ 15 ദിർഹംസ് വരെയെങ്കിലും ഈടാക്കുമ്പോൾ സാധാരണക്കാർക്കായി തുറന്നിരിക്കുന്ന ഈ ഫുഡ് എടിഎമ്മിൽ മൂന്നുദിർഹംസിനു ബിരിയാണി ലഭിക്കും. എങ്ങനെയാണ് ഇത്രയും കുറഞ്ഞുകാശിനു ഭക്ഷണം നൽകാനാകുന്നതെന്നു പലരും ചോദിക്കാറുണ്ട്. അതിനു ആയിഷയുടെ മറുപടിയിങ്ങനെയാണ്.