യുദ്ധവിരുദ്ധസന്ദേശങ്ങളുമായി ദുബായ് എക്സ്പോയിൽ യുക്രെയ്ൻ പവലിയൻ

ദുബായ് എക്സ്പോയിലെ എല്ലാ പവിലിയനുകളും ആഘോഷങ്ങളുടെ കലവറകളാണ്. പക്ഷേ, ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഒരു പവിലിയൻ ഇവിടെയുണ്ട്. യുക്രെയിൻ പവിലിയൻ. യുദ്ധത്തിൻറെ, പലായനത്തിൻറെ സങ്കടംപേറുന്ന യുക്രെയിൻ ജനതയോടു ഐക്യദാർഡ്യം അറിയിച്ച് വിവിധരാജ്യക്കാരായ ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിവച്ചാണ് ജനങ്ങൾ യുക്രെയിൻ ജനതയോടൊപ്പമുണ്ടെന്നു വിളിച്ചുപറയുന്നത്. 

യുക്രെയിൻ ആക്രമിക്കപ്പെടുന്നതിനു ഒരുദിനം മുൻപ് ഫെബ്രുവരി 23 നാണ് ഹർകീവിലെ എംബിബിഎസ് നാലാം വർഷവിദ്യാർഥി പാലക്കാട് സ്വദേശി അശ്വിൻ അരവിന്ദ് ദുബായിലെത്തിയത്. നാലുവർഷത്തോളം ജീവിച്ച രാജ്യം യുദ്ധത്തിൻറെ ദുരിതമനുഭവിക്കുമ്പോൾ ഐക്യദാർഢ്യം അറിയിക്കാനായി അശ്വിൻ എക്സ്പോയിലെ യുക്രെയിൻ പവിലിയനിലെത്തി. വിവിധരാജ്യക്കാർക്കൊപ്പം അശ്വിനും യുക്രെയിനൊപ്പമുണ്ടെന്ന ചെറുകുറിപ്പെഴുതി പവിലിയനിൽ പതിച്ചു.

ഇനിയും രണ്ടുവർഷത്തെ പഠനം ബാക്കിയുണ്ട്. തിരികെപ്പോകാതിരിക്കാനാകില്ല. പക്ഷേ, യുദ്ധത്തിൻറെ അനന്തരഫലങ്ങൾ എങ്ങനെയായിരിക്കുമെന്ന് ആശങ്കയുണ്ട്. യുദ്ധത്തിൻറെ മുറിവുകളുണങ്ങാൻ എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നറിയില്ല. ഇന്ത്യക്കാരായിരുന്നു കൂടെപ്പടിച്ചവരിലേറെയും. എല്ലാവരും സുരക്ഷിതമായി മടങ്ങിയെത്തിയെന്നത് ആശ്വാസകരമാണ്

പവിലിയനിലെ സന്ദർശകർക്കു യുദ്ധവിരുദ്ധ സന്ദേശമെഴുതാനായി യുക്രെയിൻ സ്വദേശികളായ വൊളൻറിയർമാർ കടലാസും പേനയും നൽകുന്നുണ്ട്. യുദ്ധവിരുദ്ധസന്ദേശങ്ങളാണ് മൂന്നുനിലയിലായി നിറഞ്ഞുകാണുന്നത്. യുക്രെയിനൊപ്പം നിലകൊള്ളുന്നുവെന്ന സന്ദേശം മലയാളമടക്കം വിവിധഭാഷകളിൽ ഇവിടെ കാണാം. യുദ്ധം അവസാനിക്കട്ടെ. സമാധാനം പുലരട്ടെ. 

യുക്രെയിൻ പ്രസിഡൻറ് വ്ലാഡിമിര്‍ സെലെന്‍സ്കിയുടെ സന്ദേശം പവിലിയനിലെ സ്ക്രീനിൽ തെളിയുന്നുണ്ട്. കലാസാഹിത്യപരിപാടികളും ചർച്ചകളുമൊക്കെ നടന്നിരുന്ന വേദി ഇന്നു ശോകമൂകമാണ്. 

ബോട്ട്ഷോയിൽ പങ്കെടുക്കുന്നുണ്ട്. റോവിങ്, ജെറ്റ് സ്കീ, സര്‍ഫിങ്, വാട്ടര്‍ബൈക്കുകള്‍, പായ്കപ്പലോട്ടം തുടങ്ങിയ മല്‍സരങ്ങളും ബോട്ട് ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഹ്രസ്വകാല പരിശീലനം നടത്തി രാജ്യാന്തര, ദേശീയ ബോട്ട് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഓൺലൈൻ വഴിയും നേരിട്ടും പ്രവേശനടിക്കറ്റ് വിവിധനിരക്കിലായി ബുക് ചെയ്യാവുന്നതാണ്.