ഓര്‍മകള്‍ അയവിറക്കി യു.എ.ഇ ദേശീയ ദിനം

ഗള്‍ഫ് മേഖലയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയതായിരുന്നു യുണൈറ്റഡ് അറബ് എമിറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം. യു.എ.ഇ എന്ന കൊച്ചു രാജ്യത്തിന്‍റെ ലോകത്തെ അന്പരപ്പിച്ചു കൊണ്ടുള്ള വളര്‍ച്ചയുടെ കഥയാണ് ഒരോ ദേശീയ ദിനങ്ങളും പറയുന്നത്. ഈ രാജ്യത്തിന്‍റെ വളര്‍ച്ചയുടെ കഥ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെയും അഭിമാനത്തിന്‍റെ കഥകളാണ്. 

ഓര്‍മകളുടെ കടലിരന്പമാണ് ദേശീയ ദിനവും. വെറുമൊരു മണല്‍ക്കാടില്‍നിന്ന് ലോകത്തെ ഏറ്റവും ആധുനികമായ രാഷ്ട്രത്തിലേക്കുള്ള കുതിപ്പിന്‍റെയും വളര്‍ച്ചയുടെയും ഓര്‍മകള്‍... അഭിമാന നിമിഷങ്ങള്‍.. രക്തസാക്ഷികളുടെ ഓര്‍മകള്‍കടന്ന് ദേശീയ ദിനത്തിലേക്ക്...

1971 ഡിസംബര്‍രണ്ടിനായിരുന്നു ചരിത്രം കുറിച്ച ആ തീരുമാനം. ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ട്രൂഷ്യല്‍സ്റ്റേറ്റുകള്‍എന്നറിയപ്പെട്ടിരുന്ന ഏഴു എമിറേറ്റുകള്‍ഒന്നു ചേര്‍ന്ന് ഐക്യഅറബ് എമിറേറ്റ് ആയ ദിനം. സ്വന്തമായി കറന്‍സി പോലുമില്ലാതിരുന്ന ഏഴു എമിറേറ്റുകളും ഒന്നു ചേര്‍ന്നപ്പോള്‍രൂപപ്പെട്ടത് ശക്തമായ ഒരു വികസന കാഴ്ചപ്പാടും സന്പദ് വ്യവസ്ഥയുമാണ്.

ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍അല്‍നഹ്യാന്‍റെ ദീര്‍ഘവീക്ഷണമായിരുന്നു ഐക്യ അറബ് എമിറേറ്റെന്ന സ്വപ്നത്തിന് അടിത്തറപാകിയത്. പിന്നീടുള്ള ഓരോ നേട്ടങ്ങളിലും ആ ദീര്‍ഘവീക്ഷണത്തിന്‍റെ കയ്യൊപ്പ് കാണാം. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍അല്‍നഹ്യാന്‍റെയും രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍സായിദ് അല്‍മക്തൂമിന്‍റെയും നേതൃത്വത്തില്‍ജുമൈറയിലെ യൂണിയന്‍ഹൗസിലായിരുന്നു ആ ചരിത്ര പ്രഖ്യാപനം.

ഷെയ്ഖ് സായിദ് പുതിയ രാഷ്ട്രത്തിന്റെ പ്രഥമ പ്രസിഡന്റ് ആയപ്പോള്ഷെയ്ഖ് റാഷിദ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഭരണനിര്വഹണത്തിന് ഏഴു എമിറേറ്റുകളിലെയും ഭരണാധികാരികള്ചേര്ന്ന് സുപ്രീം കൗണ്സിലും രൂപീകരിച്ചു. ഏഴു എമിറേറ്റുകളുടെയും സ്വയംഭരണാവകാശം നിലനിര്ത്തിക്കൊണ്ടുള്ള കൂട്ടായ്മയെന്നതാണ് യുഎഇയുടെ സവിശേഷത.

ലോകത്തെ വിസ്മയിപ്പിക്കുന്നതായിരുന്നു പോയ 45 വര്‍ഷക്കാലത്തെ യുഎഇയുടെ വളര്‍ച്ച. മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രമായി യു.എ.ഇ തല ഉയര്ത്തിപ്പിടിച്ച് നില്ക്കുന്നു. ജീവിത സാഹചര്യങ്ങളിലും സാമൂഹിക സ്ഥിതി സമത്വത്തിലും ലോകരാഷ്ട്രങ്ങളില്‍മുന്‍നിരയിലാണ് യു.എ.ഇയുടെ സ്ഥാനം. 

പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്ക്ക് അഭയസ്ഥാനം കൂടിയാണ് യു.എ.ഇ. ഇരുനൂറിലധികം രാജ്യക്കാര്അധിവസിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസ സമൂഹവും മലയാളികളാണ്. 

പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്സായിദ് അല്നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്റാഷിദ് അല്മക്തൂമിന്റെയും സാരഥ്യത്തില്വികസനത്തിന്റെയും വളര്ച്ചയുടെയും പുതിയ ആകാശങ്ങള്തേടി പറക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റിന്റെ ചതുവര്ണ പതാക.