ബലേനൊ ഫ്രോങ്സ് ആയപ്പോൾ; കുഞ്ഞൻ എസ്‍യുവികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി മാരുതി

fasttrack 1306 fronx
SHARE

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സബ് കോംപാക്ട് എസ് യു വി ആണ് ഫ്രോങ്സ്. കുഞ്ഞൻ എസ്‍യുവികളെ ഇഷ്ടപ്പെടുന്നവർക്ക്‌ വേണ്ടി മാരുതി വിപണിയിൽ ഇറക്കിയ ഏറ്റവും പുതിയ വാഹനമാണിത്. പെട്രോൾ എൻജിനിൽ മാത്രമാണ് ഈ വാഹനം ലഭ്യമാവുക. രണ്ട് എൻജിൻ വേരിയന്റിൽ മൂന്ന് വ്യത്യസ്ത ട്രാൻസ്മിഷനിൽ എത്തുന്ന ഒരു വാഹനം. 1.2 ലിറ്റർ ഡ്യൂയൽ വി വി ടി ഐ എൻജിനിലും 1ലിറ്റർ ടർബോ ജെറ്റ്എൻജിനിലുമാണ് എത്തുന്നത്. ആധുനിക സാങ്കേതിക വിദ്യയയും, സുരക്ഷ ആഡംബര സംവിധാനങ്ങളും ചേർത്തിറക്കിയ വാഹനമാണിത്. 1 ലിറ്റർ ടർബൊജെറ്റ് എൻജിൻ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയറിലും, 1.2 ലിറ്റർ എൻജിൻ 5 സ്പീഡ് എ ജി എസ് ഗിയറിലും, മാന്വൽ ഗിയറിലും ലഭ്യമാകും.

Maruti Suzuki Fronx

MORE IN FASTTRACK
SHOW MORE