കൂടുതല്‍ അഴക്; ടാറ്റ എസ്‍‌യുവികള്‍ക്ക്‌ റെഡ് ഡാര്‍ക്ക് എഡിഷന്‍ വരുന്നു; മാറ്റങ്ങള്‍ ഇങ്ങനെ

tata-red-dark-edition
SHARE

ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ജനപ്രീതിയാര്‍ജിക്കാന്‍ ടാറ്റാ മോട്ടോഴ്സ്. ജനപ്രിയ എസ്‌യുവികളുടെ റെ ഡ്ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കുന്നു. ടാറ്റ നെക്സൺ, ഹാരിയർ, സഫാരി എന്നിവയ്ക്കാണ് റെഡ് ഡാർക്ക് എന്ന പേരിൽ പുതിയ ശ്രേണി വരുന്നത്. പുതിയ എഡിഷന്‍ ബുധനാഴ്ച പുറത്തിറങ്ങും.

2023 ഓട്ടോ എക്സ്പോയിലാണ് ടാറ്റ ഹാരിയറിന്‍റെയും സഫാരിയുടെയും നെക്സോണിന്‍റെയും റെഡ് ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചത്. വാഹനത്തിന്‍റെ ഉയര്‍ന്ന വേരിയന്‍റില്‍ 10.25-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) അടക്കമുള്ള സവിശേഷതകളുണ്ടാകും. 

അതേസമയം, റെഡ് ഡാർക്ക് എഡിഷനിൽ വരുന്ന ടാറ്റ നെക്സോൺ, സഫാരി, ഹാരിയർ വാഹനങ്ങളുടെ ഡിസൈനിലോ സ്പെസിഫിക്കേഷനിലോ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എക്സ്റ്റീരിയറിലും ഇന്റീരിയറിലും റെഡ് ആക്സന്റുകളോടെയാകും ഈ വാഹനങ്ങൾ വരുന്നത്. പുതിയ മോഡലുകളിൽ ചുവന്ന അപ്ഹോൾസ്റ്ററിയും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights: Tata Harrier, Safari, Nexon Red Dark Editions launch tomorrow

MORE IN Fasttrack
SHOW MORE